കോട്ടയം-എരുമേലി കെ.എസ്.ആർ.ടി.സി സർവിസ് ആരംഭിക്കണം
text_fieldsമല്ലപ്പള്ളി: കെ.എസ്.ആർ.ടി.സി മല്ലപ്പള്ളി ഡിപ്പോയിൽനിന്ന് കോട്ടയം-എരുമേലി സർവിസ് ആരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കോട്ടയം, കറുകച്ചാൽ, മല്ലപ്പള്ളി, വായ്പൂര്, കോട്ടാങ്ങൽ, ചുങ്കപ്പാറ, പൊന്തൻപുഴ, മുക്കട വഴി എരുമേലിക്ക് കെ.എസ്.ആർ.ടി.സി സർവിസ് ആരംഭിക്കണമെന്ന ആവശ്യമാണ് ഉയർന്നിരിക്കുന്നത്.
ഈ റൂട്ടിൽ സർവിസ് നടത്തിയിരുന്ന രണ്ട് സ്വകാര്യ ബസുകൾ സർവിസ് നിർത്തിയിട്ട് വർഷങ്ങളായി. യാത്രക്ലേശം ഏറെ രൂക്ഷമായ പ്രദേശമായതിനാൽ കെ.എസ്.ആർ.ടി.സി സർവിസ് അനുവദിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. മല്ലപ്പള്ളി ഡിപ്പോയിൽനിന്നുള്ള സർവിസുകൾ നേരത്തേ മണിമലക്കും പൊന്തൻപുഴക്കും നീട്ടിയിരുന്നെങ്കിലും ഇപ്പോൾ എല്ലാം ചുങ്കപ്പാറയിൽ അവസാനിപ്പിക്കുകയാണ്.
സ്വകാര്യ ബസുകൾ സർവിസ് നടത്തിയിരുന്ന സമയത്ത് കെ.എസ്.ആർ.ടി.സി സർവിസ് ആരംഭിച്ചാൽ വിദ്യാർഥികൾ, ജോലിക്കാർ, തൊഴിലാളികൾ അടക്കം നൂറുകണക്കിന് യാത്രക്കാർക്ക് പ്രയോജനമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.