മുഖാമുഖം പരിപാടിയിൽ പങ്കെടുത്ത് എൽ.ഡി.എഫ് സ്ഥാനാർഥി
text_fieldsപന്തളം: കടക്കാട് തെരുവിൽ മുഖാമുഖം പരിപാടിയിൽ പങ്കെടുക്കാനെത്തിയ എൽ.ഡി.എഫ് സ്ഥാനാർഥി ഡോ. ടി.എം. തോമസ് ഐസക്കിന് ആവേശകരമായ വരവേൽപ്. പൗരത്വ ഭേദഗതി നിയമം കേന്ദ്ര സർക്കാർ നടപ്പാക്കാൻ ഒരുങ്ങുന്നതിനെ കുറിച്ചും ക്ഷേമ പെൻഷൻ മുടങ്ങിയതിനെക്കുറിച്ചും തൊഴിലുറപ്പ് തൊഴിലാളികളുടെ പണം കിട്ടാത്തതിനെക്കുറിച്ചും മുഖാമുഖം പരിപാടിയിൽ പങ്കെടുത്ത സ്ത്രീകൾ ആശങ്ക പങ്കുവെച്ചു.
ക്ഷേമ പെൻഷൻ കുടിശ്ശിക ഈ മാസവും അടുത്ത മാസവുമായിട്ട് കൊടുത്തുതീർക്കാൻ കഴിയുമെന്നും പൗരത്വ ഭേദഗതി നിയമം കേരളത്തിൽ നടപ്പാക്കില്ലെന്നും തൊഴിലുറപ്പ് പദ്ധതി മുന്നോട്ട് കൊണ്ടുപോകാൻ ബി.ജെ.പി സർക്കാറിന് താൽപര്യമില്ലെന്നും ഡോ. ടി.എം. തോമസ് ഐസക് പറഞ്ഞു.
മുഖാമുഖം പരിപാടിയിൽ സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗം പി.ബി. ഹർഷകുമാർ, സി.പി.എം ജില്ല കമ്മിറ്റി അംഗം ലസിത, സി.പി.എം ഏരിയ സെക്രട്ടറി ആർ. ജ്യോതികുമാർ, പന്തളം നഗരസഭ കൗൺസിലർമാരായ ഷെഫിൻ റജീബ് ഖാർ, എച്ച്. സക്കീർ, എസ്. അജയകുമാർ, ഇ. ഫസൽ, എച്ച്. നവാസ്, ഹക്കീംഷാ, എച്ച്.അൻസാരി, റജീന സലീം എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.