മധ്യതിരുവിതാംകൂറിലെ ആത്മീയ -സാമൂഹിക മണ്ഡലങ്ങളിലെ നിറസ്സാന്നിധ്യം
text_fieldsപത്തനംതിട്ട: മധ്യതിരുവിതാംകൂറിലെ ആത്മീയ സാമൂഹിക മണ്ഡലങ്ങളിലും ക്രിസ്ത്യൻ കൺവെൻഷനുകളിലും ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ നിറസ്സാന്നിധ്യമായിരുന്നു.
മാക്കാംകുന്ന് ഓർത്തഡോക്സ് കൺവെൻഷനിലും മാർത്തോമ സഭയുടെ മാരാമൺ കൺെവൻഷനിലും കല്ലൂപ്പാറ ഓർത്തഡോക്സ് കൺവെൻഷനിലുമെല്ലാം പലപ്പോഴും ബാവയുടെ സാന്നിധ്യം ഉണ്ടായിരുന്നു. ഓർത്തഡോക്സ് സഭയുടെ തുമ്പമൺ ഭദ്രാസനത്തിെൻറ നേതൃത്വത്തിൽ നടക്കുന്ന പ്രധാന പരിപാടികളിൽ എല്ലാം അദ്ദേഹം എത്തുമായിരുന്നു. സഹോദര സഭകളുടെ പരിപാടികളിൽ പെങ്കടുക്കുകയും എല്ലാവരുമായും നല്ല വ്യക്തിബന്ധം കാത്തുസൂക്ഷിക്കുകയും ചെയ്തിരുന്നു. മാർത്തോമ സഭയുടെ വലിയ മെത്രാേപ്പാലീത്ത ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റവുമായി വലിയ അടുപ്പമുണ്ടായിരുന്നു. മൂന്നുമാസത്തിൽ ഒരിക്കൽ അദ്ദേഹത്തെ സന്ദർശിക്കാനും സമയം കണ്ടെത്തിയിരുന്നു. മാർത്തോമ വലിയ മെത്രാപ്പോലീത്തയുടെ നൂറാം ജന്മദിന സമ്മേളനം ഉദ്ഘാടനം ചെയ്തത് ബാവയായിരുന്നു.
മലങ്കര ഓർത്തഡോക്സ് സഭയുടെ ആദ്യ മിഷൻ ആശുപത്രിയായ ഇരവിപേരൂർ െസൻറ് മേരീസ് ആശുപത്രിയുടെ വികസനത്തിന് തുടക്കംകുറിച്ചതും ബാവയായിരുന്നു. പരുമല പള്ളിയെയും ഏറെ സ്നേഹിച്ചു. പരുമല തിരുമേനിയുടെ കബറിടത്തിൽ പ്രാർഥിക്കുന്ന കാതോലിക്ക ബാവയെ ഇവിടെയെത്തുന്ന വിശ്വാസികൾക്ക് പലേപ്പാഴും കാണാൻ കഴിഞ്ഞിട്ടുണ്ട്.
പരുമല െപരുന്നാളിനോട് അനുബന്ധിച്ചുള്ള മതസൗഹാർദ സമ്മേളനത്തിൽ വിവിധ മതസ്ഥരെ ക്ഷണിക്കാനും അദ്ദേഹം താൽപര്യം കാണിച്ചു. പരുമലയിൽ രാജ്യാന്തര നിലവാരമുള്ള ചികിത്സകേന്ദ്രം എന്നതും ബാവയുടെ സ്വപ്നമായിരുന്നു.
ഈ സ്വപ്നം അദ്ദേഹം യാഥാർഥ്യമാക്കുകയും ചെയ്തു. ഗ്രാമീണ മേഖലയിലുള്ളവർക്കും പാവപ്പെട്ടവർക്കും ചികിത്സ നൽകുക എന്ന ലക്ഷ്യത്തോടെയാണ് ആശുപത്രി തുടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.