Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Aug 2022 7:58 PM GMT Updated On
date_range 13 Aug 2022 7:58 PM GMTസമാദരണ സദസ്സ്
text_fieldsbookmark_border
ചാലക്കുടി: ചാലക്കുടി മർച്ചന്റ്സ് അസോസിയേഷൻ സംഘടിപ്പിച്ച സനീഷ്കുമാർ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജോയ് മൂത്തേടൻ അധ്യക്ഷത വഹിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റും തൃശൂർ ജില്ല പ്രസിഡന്റമായി തെരഞ്ഞെടുക്കപ്പെട്ട കെ.വി. അബ്ദുൾ ഹമീദ്, ജില്ല ജനറൽ സെക്രട്ടറി എൻ.ആർ. വിനോദ്കുമാർ, ചാലക്കുടി നഗരസഭ ചെയർമാൻ എബി ജോർജ്, സംസ്ഥാനത്തെ മികച്ച പൊലീസ് സ്റ്റേഷനായി തെരഞ്ഞെടുത്ത കൊരട്ടി പൊലീസ് സ്റ്റേഷന് വേണ്ടി സ്റ്റേഷൻ ഹൗസ് ഓഫസർ ബി.കെ. അരുൺ എന്നിവരെ യോഗത്തിൽ ആദരിച്ചു. പരീക്ഷകളിൽ ഉന്നത വിജയം നേടിയ വ്യാപാരികളുടെയും വ്യാപാര സ്ഥാപനങ്ങളിലെ തൊഴിലാളികളുടെയും ചുമട്ടു തൊഴിലാളികളുടെയും മക്കൾക്കുള്ള അവാർഡുകൾ യോഗത്തിൽ വിതരണം ചെയ്തു. യോഗത്തിൽ വി.ഒ. പൈലപ്പൻ, കൗൺസിലർ നിത പോൾ, പ്രതിപക്ഷ നേതാവ് സി.എസ്. സുരേഷ്, നിയോജകമണ്ഡലം ചെയർമാൻ പി.വി. ഫ്രാൻസിസ്, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വനിത വിങ് പ്രസിഡന്റ് ഷൈന ജോർജ്, അസോസിയേഷൻ സെക്രട്ടറി റെയ്സൺ ആലൂക്ക, ട്രെഷറർ ഷൈജു പുത്തൻപുരക്കൽ, ജോബി മേലേടത്ത്, ചന്ദ്രൻ കൊളത്താപിള്ളി, ജോബി പയ്യപ്പിള്ളി, ജോർജ് വേഴപറമ്പിൽ, ജോയ് പാനികുളം, ബിജു മാളക്കാരൻ, എം.ഡി. ഡേവിസ്, ആന്റോ മേനച്ചേരി, എൻ.എ. ഗോവിന്ദൻകുട്ടി, ബിനു മഞ്ഞളി, ഇ.ടി. ബഷീർ, പ്രദീപ് തയ്യിൽ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story