Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Nov 2021 12:09 AM GMT Updated On
date_range 23 Nov 2021 12:09 AM GMTഇൻഷുറൻസ് ക്ലെയിം നിഷേധിച്ചു; നഷ്ടം നൽകാൻ ഉത്തരവ്
text_fieldsbookmark_border
തൃശൂർ: വൃക്കയിലെ കല്ലിന് ചികിത്സ നടത്തിയതിൻെറ ഇൻഷൂറൻസ് ക്ലെയിം നിഷേധിച്ചതിനെതിരെ ഫയൽ ചെയ്ത ഹരജിയിൽ പരാതിക്കാരന് അനുകൂല വിധി. തൃശൂർ ഈസ്റ്റ് ഫോർട്ടിലെ ആേൻറാ പൂത്തോക്കാരൻ ഫയൽ ചെയ്ത ഹരജിയിൽ തൃശൂരിലെ ദി ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി ലിമിറ്റഡ് ഡിവിഷനൽ മാനേജർക്കെതിരെയാണ് തൃശൂർ ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തിൻെറ വിധി. ഹരജിക്കാരൻ ഇൻഷുറൻസ് കാലപരിധിയിൽ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സ തേടിയത്. ക്ലെയിം സമർപ്പിച്ചെങ്കിലും അനുവദിച്ചില്ല. നിലവിലുള്ള അസുഖങ്ങൾക്ക് പോളിസി ചേർന്ന് നാല് വർഷം കഴിഞ്ഞാൽ മാത്രമേ ക്ലെയിം അനുവദിക്കൂ എന്നായിരുന്നു ഇൻഷുറൻസ് കമ്പനിയുടെ വാദം. എന്നാൽ മുൻ വർഷങ്ങളിൽ ഇതേ അസുഖത്തിന് ക്ലെയിം അനുവദിച്ചത് ഫോറം നിരീക്ഷിച്ചു. തെളിവുകൾ പരിഗണിച്ച പ്രസിഡൻറ് സി.ടി. സാബു, അംഗങ്ങളായ ഡോ. കെ. രാധാകൃഷ്ണൻ നായർ, എസ്. ശ്രീജ എന്നിവരടങ്ങിയ ഫോറം ഇൻഷുറൻസ് കമ്പനിയുടെ നടപടി സേവനത്തിലെ വീഴ്ചയാണെന്ന് വിലയിരുത്തി. ഹരജിക്കാരന് ക്ലെയിം പ്രകാരം 32,638 രൂപയും അതിന് ആറ് ശതമാനം പലിശയും ചെലവിലേക്ക് 3000 രൂപയും നൽകാൻ ഉത്തരവിടുകയായിരുന്നു. ഹരജിക്കാരന് വേണ്ടി അഡ്വ. എ.ഡി. ബെന്നി ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story