ജില്ല പഞ്ചായത്ത് അടാട്ട് ഡിവിഷനിൽ 110 ലക്ഷം രൂപയുടെ വികസന പദ്ധതികൾക്ക് അംഗീകാരം
text_fieldsതൃശൂർ: ജില്ല പഞ്ചായത്ത് അടാട്ട് ഡിവിഷനിൽ 110 ലക്ഷം രൂപയുടെ വികസന പദ്ധതികൾക്ക് ജില്ല പ്ലാനിങ് കമ്മിറ്റിയുടെ അംഗീകാരം ലഭിച്ചതായി ജില്ല പഞ്ചായത്ത് അംഗം ജിമ്മി ചൂണ്ടൽ അറിയിച്ചു.
കൈപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ വാർഡ് ഒന്നിൽ സൗഹൃദ സെക്കൻഡ് അവന്യു റോഡ് നിർമാണം 14 ലക്ഷം, വാർഡ് 14ൽ പെരിങ്ങന്നൂർ കരിയാംപാടം ലിങ്ക് റോഡ് കാന നിർമാണം 10 ലക്ഷം, പെരിങ്ങന്നൂർ പൊതുകുളം നവീകരണം അഞ്ച് ലക്ഷം, എ.കെ.ജി കമ്യൂണിറ്റി ഹാൾ നവീകരണം അഞ്ച് ലക്ഷം, വാർഡ് 15ൽ പോന്നോർ ആണ്ടപറമ്പ് റോഡ് നവീകരണം 14 ലക്ഷം, തോളൂർ പഞ്ചായത്ത് വാർഡ് 11ൽ നാഗത്താൻ കാവ് റോഡ് നവീകരണം 10 ലക്ഷം, അടാട്ട് പഞ്ചായത്ത് വാർഡ് 13ൽ മരതകം എസ്.സി സാംസ്കാരിക നിലയം പുതിയ കെട്ടിടം പൂർത്തീകരണം 10 ലക്ഷം, വാർഡ് 17ൽ വെള്ളിശ്ശേരി കുറൂർപാറ എസ്.സി റോഡ് നവീകരണം 15 ലക്ഷം, അരിമ്പൂർ പഞ്ചായത്ത് വാർഡ് 6ൽ കിഴക്കുംമ്പുറം റോഡ് കാന നിർമാണം എട്ടുലക്ഷം, വാർഡ് 5ൽ നടുമുറി പരക്കാട് റോഡ് കാന നിർമാണം ഏഴുലക്ഷം, കൈപ്പറമ്പ്, തോളൂർ പഞ്ചായത്തുകളിലെ പേരാമംഗലം കരിമ്പാടം കോൾപടവ്, മുണ്ടൂർത്താഴം കോൾപടവ്, മേഞ്ചിറ കോൾപടവ് എന്നീ പടവുകളിൽ പൈപ്പ് ലൈൻ, മോട്ടോർ പമ്പ് സെറ്റ് സ്ഥാപിക്കൽ 12 ലക്ഷം എന്നീ പദ്ധതികൾക്കാണ് അംഗീകാരം ലഭിച്ചിട്ടുള്ളത്. സ്പിൽഓവർ പദ്ധതിയിൽ മുണ്ടൂർ-കിരാലൂർ-വേലൂർ റോഡിന് 43 ലക്ഷം, കൈപ്പറമ്പ്-തലക്കോട്ടുകര റോഡ് 11.20 ലക്ഷം എന്നീ പദ്ധതികൾക്ക് കൂടി അംഗീകാരം ലഭിച്ചിട്ടുണ്ട്.
പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കാൻ വേണ്ട നിർദേശം ബന്ധപ്പെട്ട അധികാരികൾക്ക് നൽകിയതായി ജിമ്മി ചൂണ്ടൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.