മഹിള കോൺഗ്രസ് നേതാവിെൻറ വീടിനു നേരെ ആക്രമണം: പിന്നിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകരെന്ന് ആരോപണം
text_fieldsചെന്ത്രാപ്പിന്നി (തൃശൂർ): മഹിള കോൺഗ്രസ് പ്രാദേശിക നേതാവിെൻറ വീടിനു നേരെ ആക്രമണം. മണ്ഡലം വൈസ് പ്രസിഡൻറും ചെന്ത്രാപ്പിന്നി ഈസ്റ്റ് വൈലോപ്പിള്ളി സത്യെൻറ ഭാര്യയുമായ ബിഷയുടെ വീടിനു നേരെയാണ് ആക്രമണമുണ്ടായത്. വ്യാഴാഴ്ച രാത്രി 10.45ഓടെയാണ് സംഭവം. സ്കൂട്ടറിലെത്തിയ രണ്ടുപേർ ഗേറ്റ് തകർത്ത് അകത്തു കടന്ന് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും മുൻവശത്തെ ജനൽചില്ലുകൾ എറിഞ്ഞുടക്കുകയുമായിരുന്നു. മുറ്റത്ത് നിർത്തിയിട്ടിരുന്ന സ്കൂട്ടർ മറിച്ചിടുകയും ചെടിച്ചട്ടികളും കസേരകളും എറിഞ്ഞുടക്കുകയും ചെയ്തിട്ടുണ്ട്.
ഡി.വൈ.എഫ്.ഐ പ്രവർത്തകരായ രണ്ടുപേരാണ് ആക്രമണം നടത്തിയതെന്നും ഇവർ തനിക്കു നേരെ വധഭീഷണി മുഴക്കിയെന്നും ബിഷ സത്യൻ ആരോപിച്ചു. സംഭവത്തിൽ കയ്പമംഗലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പ്രതിഷേധ പ്രകടനം
മഹിള കോൺഗ്രസ് നേതാവ് ബിഷ സത്യെൻറ വീട് ആക്രമിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തതിനെതിരെ കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുബിൻ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് സജയ് വയനപ്പിള്ളിൽ മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡൻറ് ഉമറുൽ ഫാറൂഖ് അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ടി.എ. സഹീർ, ടി.എ മുഹമ്മദ് സഗീർ, എ.കെ ജമാൽ, അദ്വൈത് കൃഷ്ണ, ഫൈസൽ ചെന്ത്രാപ്പിന്നി, കെ.കെ അൻവർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.