നാലുകിലോ കഞ്ചാവും എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ
text_fieldsതൃശൂർ: മാരക മയക്കുമരുന്നുകളും നാലുകിലോ കഞ്ചാവുമായി യുവാവ് തൃശൂരിൽ പിടിയിൽ. കാസർകോട് സ്വദേശി അബ്ദുസ്സലാമിനെയാണ് (29) തൃശൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ഹരിനന്ദെൻറ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. വാഹന പരിശോധനക്കിടിയിൽ രണ്ട് ൈബക്കുകളിലെത്തിയ യുവാക്കളെ ചോദ്യം ചെയ്തതിൽനിന്നാണ് അബ്ദുസ്സലാമിനെ പിടികൂടിയത്.
തൃശൂർ കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് പരിസരത്തുനിന്നാണ് ഇയാൾ അറസ്റ്റിലായത്. ഇയാളുടെ ൈകയിൽനിന്ന് നാലുകിലോ കഞ്ചാവും രണ്ട് ഗ്രാം മാരക മയക്കുമരുന്നായ എം.ഡി.എം.എയും കണ്ടെടുത്തു.അര ഗ്രാം എം.ഡി.എം.എക്ക് ചില്ലറ വിപണിയിൽ 3,500 രൂപയാണ് വില.
വിദേശ രാജ്യങ്ങൾക്ക് സമാനമായി കേരളത്തിലും നിശാ പാർട്ടികളും ലിവിങ് ടുഗദർ കേന്ദ്രങ്ങളും ഉണ്ടെന്നും ഇത്തരം ജീവിതം നയിക്കുന്നവരാണ് ഉപഭോക്താക്കളെന്നും ഇയാൾ പറഞ്ഞതായി ഉദ്യോഗസ്ഥർ പറഞ്ഞു. പ്രിവൻറിവ് ഓഫിസർമാരായ ശിവശങ്കരൻ, സജീവ്, സതീഷ്കുമാർ, സുനിൽ, സിവിൽ എക്സൈസ് ഓഫിസർമാരായ കൃഷ്ണപ്രസാദ്, ഷാജു, സനീഷ്കുമാർ എന്നിവർ പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.