സഹകരണ ബാങ്ക് വഴി മൊബൈൽ ഫോൺ വാങ്ങാനും കടമ്പകളേറെ
text_fieldsഅന്തിക്കാട്: നിർധന വിദ്യാർഥികൾക്ക് ഓൺലൈൻ പഠനത്തിന് സഹകരണ ബാങ്ക് വഴി മൊബൈൽ ഫോൺ വാങ്ങാൻ പലിശയില്ലാതെ സഹായം നൽകുന്ന പദ്ധതി രക്ഷിതാക്കൾക്ക് സഹായകമാകുന്നില്ലെന്ന് ആക്ഷേപം. സഹായം ലഭിക്കേണ്ട കുട്ടികൾ സ്കൂളുമായി ബന്ധപ്പെടുമ്പോൾ അധ്യാപകർ വിദ്യാർഥിയുടെ പേരെഴുതിയ രശീതി നൽകുകയും ഇത് ബാങ്കിൽ നൽകാൻ നിർദേശിക്കുകയുമാണ് ചെയ്യുന്നത്.
എന്നാൽ, ഇതുമായി ബാങ്കിലെത്തുേമ്പാൾ വിദ്യാർഥിയുടെ അച്ഛനും അമ്മക്കും ബാങ്കിൽ അംഗത്വം ഉണ്ടെങ്കിൽ മാത്രമേ സഹായം ലഭിക്കൂവെന്നാണ് അറിയിക്കുന്നത്. സ്കൂൾ പരിധിയിലെ സഹകരണ ബാങ്കുകളിൽ മെംബർഷിപ് ഉള്ള രക്ഷിതാക്കൾ കുറവാണ്. സ്കൂൾ അധികൃതർ നൽകുന്ന ലിസ്റ്റിൽ ഉൾപ്പെടുകയും വേണം.
സ്കൂളിൽ യു.പി വിഭാഗത്തിൽ മൂന്നും ഹൈസ്കൂൾ വിഭാഗത്തിൽ അഞ്ചും കുട്ടികൾക്ക് മാത്രമേ മൊബൈൽ വാങ്ങാൻ സഹായം ലഭിക്കൂ. ഇതോടെ സഹായത്തിനുള്ള ആവശ്യക്കാർ ഏറെയും തഴയപ്പെടുന്നു. മൊബൈൽ ഫോൺ വാങ്ങാൻ രക്ഷിതാക്കൾ മറ്റു വഴികൾ തേടേണ്ട അവസ്ഥയാണ്. നിരവധി വിദ്യാർഥികളാണ് മൊബൈൽ ഫോൺ ഇല്ലാതെ ഓൺലൈൻ പഠനം വഴിമുട്ടി നൽക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.