കരുവന്നൂർ ബാങ്ക്: രണ്ട് സി.പി.എം നേതാക്കളിൽ നിന്ന് മാത്രം കിട്ടാനുള്ളത് 1.38 കോടി
text_fieldsതൃശൂർ: നൂറുകോടിയിലേറെ വായ്പ തട്ടിപ്പ് നടന്ന കരുവന്നൂർ സഹകരണ ബാങ്കിൽ സി.പി.എം നേതാക്കളും ബാങ്കിന് നൽകാനുള്ളത് ലക്ഷങ്ങൾ. സി.പി.എം നേതാക്കൾ വായ്പയെടുത്ത് തിരിച്ചടച്ചിട്ടില്ലാത്ത രേഖകൾ പുറത്തുവന്നു. രണ്ട് നേതാക്കളുടെ പേരിൽ മാത്രം ബാങ്കിന് കിട്ടാനുള്ളത് 1.38 കോടിയാണ്. ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് പരാതിപ്പെട്ട സുജേഷ് കണ്ണാട്ടിനെതിരെ നടപടിയെടുത്തതിനെ തുടർന്ന് രാജിവെച്ചവരാണ് പാർട്ടി നേതാക്കളുടെ വായ്പ കുടിശ്ശിക വിവരം പുറത്തുവിട്ടത്.
50 ലക്ഷം വീതം വായ്പയെടുത്ത നേതാക്കളിൽ ഒരാൾ 69,34,732 രൂപയും മറ്റൊരാൾ 68,95,391 രൂപയും കുടിശ്ശികയായി നൽകാനുണ്ട്. 50 ലക്ഷത്തിൽ താഴെയുള്ള വായ്പകൾ വേറെയുമുണ്ട്. ബാങ്കിലെ ക്രമക്കേട് വിവരം മാസങ്ങൾക്ക് മുമ്പാണ് പാർട്ടി അറിഞ്ഞതെന്ന വാദം നേരത്തേ പാർട്ടി ബ്രാഞ്ച് യോഗത്തിലെ ശബ്ദരേഖ പുറത്തുവന്നതോടെ പൊളിഞ്ഞിരുന്നു. ഇത് സാധൂകരിക്കുന്ന മറ്റൊരു ശബ്ദരേഖ കൂടി പുറത്തുവന്നു.
സി.പി.എം ഏരിയ കമ്മിറ്റി അംഗവും ഡി.വൈ.എഫ്.ഐ നേതാവുമായ ആർ.എൽ. ശ്രീലാലിനോട് സുജേഷ് കണ്ണാട്ട് ബാങ്കിലെ ക്രമക്കേട് വിവരം പരാതിയായി അറിയിക്കുന്ന ശബ്ദരേഖയാണ് പുറത്ത് വന്നിരിക്കുന്നത്.
2018 നവംബർ ആറിന് പരാതിപ്പെട്ട ടെലിഫോൺ സംഭാഷണമാണ് പുറത്തുവിട്ടത്. ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ഒറ്റയാൾ സമരം നടത്തിയതിനെ തുടർന്ന് സുജേഷ് കണ്ണാട്ടിനെ പാർട്ടിയിൽനിന്ന് പുറത്താക്കിയിരുന്നു.
ബിജു കരീമിെൻറ പിതാവിെൻറ സ്ഥാപനത്തിൽനിന്ന് ബാങ്കിെൻറ സൂപ്പർമാർക്കറ്റിലേക്ക് ഗുണനിലവാരമില്ലാത്ത സാധനങ്ങൾ വാങ്ങിയിരുന്നുവെന്ന രേഖകളും പുറത്തുവന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.