ആദിവാസി ഊരുകളിൽ ഭക്ഷണവും വസ്ത്രവും മരുന്നുകളുമെത്തിച്ചു
text_fieldsതൃശൂർ: അട്ടപ്പാടി ആദിവാസി കോളനികളിൽ ആശ്വാസവും കരുതലുമായി പൂരപ്രേമി സംഘം. താവളം കുക്കുംപാളയം കോളനിയിലെ 65 വീട്ടുകാർക്കും പാലൂർ ആനക്കട്ടി ഊരിലെ 15 വീട്ടുകാർക്കും പൂരപ്രേമി സംഘം വസ്ത്രങ്ങൾ, ഭക്ഷ്യവസ്തുക്കൾ, മരുന്നുകൾ എന്നിവ എത്തിച്ചു.
അട്ടപ്പാടി മേഖല ജനമൈത്രി എക്സൈസ് സ്ക്വാഡ് സി.ഐ. സജീവ് കുമാറിെൻറ നേതൃത്വത്തിലുള്ള എക്സൈസ് സംഘവും ഊര് മൂപ്പൻ നഞ്ചൻ, പഞ്ചായത്ത് മെംബർ അല്ലൻ തുടങ്ങിയവരുടെയും സഹായത്തോടെ കോളനിയിലെ 65 വീടുകളിലെ സ്ത്രീകളും കുട്ടികളും പുരുഷന്മാരുമടക്കമുള്ളവർക്ക് വസ്ത്രങ്ങൾ, മരുന്നുകൾ, ഭക്ഷ്യ കിറ്റ് എന്നിവ നൽകി. വിമുക്തി മിഷൻ ഭാഗമായി ജനമൈത്രി എക്സൈസ് സി.ഐ. സജീവ്, ഓഫിസർമാരായ ചെന്താമര, മണികണ്ഠൻ, സുമേഷ്, പ്രദീപ്, രതീഷ്, കണ്ണൻ എന്നിവർ ഊര് നിവാസികൾക്ക് ലഹരി വിമുക്തി ക്ലാസെടുത്തു. വനത്തിനുള്ളിലുള്ള പാലൂർ ആനക്കട്ടി ആദിവാസി ഊരിലെ 15 കുടുംബങ്ങൾക്കും വസ്ത്രവും മരുന്നും എത്തിച്ചു. എക്സൈസ് ഉദ്യോഗസ്ഥരും ഊര് മൂപ്പൻ വെള്ളിയും സംഘത്തോടൊപ്പമുണ്ടായി.
പൂരപ്രേമി സംഘം പ്രസിഡൻറ് ബൈജു താഴേക്കാട്ട്, സെക്രട്ടറി അനിൽകുമാർ മോച്ചാട്ടിൽ, ട്രഷറർ പി.വി. അരുൺ, കൺവീനർ വിനോദ് കണ്ടെംകാവിൽ, പ്രവർത്തകരായ സജേഷ്കുന്നമ്പത്ത്, സെബി ചെമ്പനാടത്ത്, രമേശ് മൂക്കോനി, സുധി അനിൽകുമാർ, എൻ. വിനോദ്, വി.വി. വിനോദ്, രോഹിത്ത് പിഷാരടി, ഉണ്ണികൃഷ്ണൻ കുണ്ടോളി, സി.വി. സുനിൽകുമാർ, ബിജു പവിത്ര എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.