വീടുകയറി ആക്രമണം: രണ്ടുപേർക്ക് കുത്തേറ്റു; പ്രതികൾ അറസ്റ്റിൽ
text_fieldsപുന്നയൂര്‍ക്കുളം: പാതയോരത്ത് ഫ്ലക്സ് ബോര്‍ഡ് സ്ഥാപിച്ചതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടർന്ന് വീട് കയറി ആക്രമണം. സംഭവത്തിൽ സഹോദരങ്ങളായ രണ്ടുപേർക്ക് പരിക്കേറ്റു. പ്രതികളെ അറസ്റ്റ് ചെയ്തു. തൃപ്പറ്റ് പേങ്ങാട്ടയില് മുഹമ്മദ് ഷാഫി (35), സഹോദരൻ മുഹമ്മദ് റാഫി (38) എന്നിവര്‍ക്കാണ് പരിക്ക്. ഇവര്‍ ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. അയല്‍വാസികളായ തൃപ്പറ്റ് കാവുങ്ങല്‍ ബിജീഷ് (30), സഹോദരന് അജീഷ് (28) എന്നിവരെയാണ് വടക്കേക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച രാത്രി 10ഓടെയാണ് സംഭവം. തൃപ്പറ്റ് സെൻററിലെ മൂന്നും കൂടിയ വഴിയില്‍ സ്ഥാപിച്ച ഡോക്യുമെൻററി ചിത്രത്തിെൻറ ഫ്ലക്സ് ബോര്‍ഡാണ് തർക്കത്തിനാധാരം. ഇത് റോഡിലെ ദിശാ ബോര്‍ഡ് മറയ്ക്കുന്ന വിധത്തിലാണ് െവച്ചിരിക്കുന്നതെന്ന് ആരോപിച്ചാണ് ബുധനാഴ്ച വൈകീട്ട് ഷാഫിയുമായി വാക്കുതര്‍ക്കം ഉണ്ടായത്. ഇതുമായി ബന്ധപ്പെട്ട് രാത്രി വീണ്ടും തര്‍ക്കവും ൈകയാങ്കളിയും ഉണ്ടായി. ബഹളംകേട്ട് എത്തിയ റാഫി സഹോദരൻ ഷാഫിയെ വീട്ടിലേക്ക് വിളിച്ചുകൊണ്ടുപോയി. ഇതിനുപിന്നാലെ എത്തിയ സംഘം ഷാഫിയെ പുറത്ത് കത്തി കൊണ്ട് കുത്തുകയായിരുന്നത്രെ.
തടയാൻ ശ്രമിച്ചപ്പോഴാണ് റാഫിക്ക് ചെറുതായി കുത്തും തലക്ക് അടിയുമേറ്റത്. ഉടന്‍ സ്ഥലത്തെത്തിയ പൊലീസ് മദ്യലഹരിയിലായിരുന്ന പ്രതികളെ കസ്റ്റഡിയിലെടുത്തു. ഇവരെ കോടതി റിമാന്‍ഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.