ചാലക്കുടിയിൽ ആധുനിക മാർക്കറ്റ്: നടപടികൾക്ക് തുടക്കം
text_fieldsചാലക്കുടി: ചാലക്കുടിയിൽ ആധുനിക മാർക്കറ്റ് സജ്ജമാക്കാൻ നടപടികളാവുന്നു.
പ്രാരംഭമായി മീറ്റ് േപ്രാഡക്ട്സ് ഓഫ് ഇന്ത്യ മുൻ എം.ഡിയും ഗവ. കൺസൾട്ടന്റുമായ ഡോ. മോഹന്റെ നേതൃത്വത്തിൽ മാർക്കറ്റ് സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.
മൂന്ന് ഏക്കറോളം വിസ്തൃതിയുള്ള ചാലക്കുടി മാർക്കറ്റിനെ നൂതനവും ആധുനികവുമായി സജ്ജമാക്കാനും ശാസ്ത്രീയരീതിയിൽ അറവുമാലിന്യ സംസ്കരണം നടത്താനും സർക്കാറിന്റെ ഗ്രാന്റും വായ്പയും ഉപയോഗപ്പെടുത്തി പദ്ധതി നടപ്പാക്കാനുമാണ് ഡോ. മോഹൻ മാർക്കറ്റ് സന്ദർശിച്ചത്.
മാർക്കറ്റിലെ അറവുശാലയും മത്സ്യ-മാംസ-പച്ചക്കറി മാർക്കറ്റും മാലിന്യനിർമാർജന സംവിധാനങ്ങളും ശാസ്ത്രീയമായി നവീകരിക്കുക, നിലവിലെ മാർക്കറ്റ് കെട്ടിടങ്ങളുടെ ബലക്ഷയം പരിശോധിച്ച് പുതുക്കി നിർമിക്കേണ്ടവ പുനർനിർമിക്കുക, നവീകരിക്കേണ്ടവ നവീകരിക്കുക തുടങ്ങിയവയാണ് പദ്ധതി.
സനീഷ് കുമാർ ജോസഫ് എം.എൽ.എ, നഗരസഭ ചെയർമാൻ എബി ജോർജ്, വൈസ് ചെയർമാൻ സിന്ധു ലോജു, ആസൂത്രണ സമിതി ഉപാധ്യക്ഷൻ ഡോ. സണ്ണി ജോർജ്, സ്ഥിരം സമിതി ചെയർമാൻമാരായ ബിജു എസ്. ചിറയത്ത്, നിത പോൾ, കെ.വി. പോൾ, എം.എം. അനിൽകുമാർ, എൽ.ഡി.എഫ് ലീഡർ ഡി.എസ്. സുരേഷ്, മുൻ ചെയർമാൻ വി.ഒ. പൈലപ്പൻ, എൻജിനീയർ അശോക് കുമാർ, ഹെൽത്ത് സൂപ്പർവൈസർ ജോൺ ദേവസ്യ എന്നിവർ സംബന്ധിച്ചു. മർച്ചന്റ് അസോസിയേഷൻ ഭാരവാഹികളായ ജോയ് മൂത്തേടൻ, റെയ്സ് ആലുക്കാ, ജോബി മേലേടത്ത് തുടങ്ങിയവർ മാർക്കറ്റിന്റെ ഇപ്പോഴത്തെ അവസ്ഥ വിശദീകരിച്ചു.
ബന്ധപ്പെട്ട മേഖലകളിലെ വിദഗ്ധരുടെകൂടി അഭിപ്രായവും നിർദേശങ്ങളും ഉൾപ്പെടുത്തി വിശദ മാസ്റ്റർപ്ലാൻ തയാറാക്കി കൗൺസിലിൽ അവതരിപ്പിക്കും. തുടർന്ന് പദ്ധതി സർക്കാറിന് സമർപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.