പണ്ഡിറ്റ് ജസ്രാജ് ക്ഷേത്ര നഗരിക്ക് സംഗീതസാന്ദ്രമായ ഓർമ
text_fieldsഗുരുവായൂർ: അന്തരിച്ച ഹിന്ദുസ്ഥാനി സംഗീത ചക്രവർത്തി പണ്ഡിറ്റ് ജസ്രാജ് ക്ഷേത്ര നഗരിക്ക് സംഗീതസാന്ദ്രമായ ഓർമ. മേൽപത്തൂർ ഓഡിറ്റോറിയത്തിലെ നിറഞ്ഞ സദസ്സിനു മുന്നിലിരുന്ന് അദ്ദേഹം പലതവണ പാടിയിട്ടുണ്ട്. 2010 നവംബറിൽ ഏകാദശിയുടെ ഭാഗമായുള്ള ചെമ്പൈ സംഗീതോത്സവ സമാപന ദിനത്തിൽ ജസ്രാജിെൻറ കച്ചേരി അരങ്ങേറിയിരുന്നു.
പ്രിയശിഷ്യൻ രമേശ് നാരായണന് പാടിക്കൊടുത്തും പാടിച്ചുമുള്ള രീതിയും സദസ്സിനെ ഏറെ രസിപ്പിച്ചു. ഗുരുവായൂരപ്പ ഭക്തസമിതിയുടെ 'മയില്‍പീലി' പുരസ്‌കാരം കലാകാരന്മാർക്ക് അദ്ദേഹം സമ്മാനിക്കുകയും ചെയ്തു. കെ.ജി. ജയൻ, പണ്ഡിറ്റ് രമേശ് നാരായണന്‍, പിന്നണി ഗായകന്‍ മധു ബാലകൃഷ്ണന്‍, ഗാനരചയിതാവ് ആര്‍.കെ. ദാമോദരന്‍, പ്രശാന്ത് മങ്ങാട്ട്, രവിമേനോന്‍, ഹരിപ്രസാദ് തുടങ്ങിയവര്‍ക്കാണ് പുരസ്‌കാരങ്ങള്‍ നല്‍കിയത്. കെ.വി. അബ്ദുൽ ഖാദര്‍ എം.എല്‍.എയുടെ അധ്യക്ഷതയിലായിരുന്നു ചടങ്ങ്. അബ്ദുസ്സമദ് സമദാനിയായിരുന്നു മുഖ്യപ്രഭാഷകൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.