ആമ്പല്ലൂരിൽ അടിപ്പാതയുടെ കുഴിയിൽ വീണ് കാൽനടയാത്രക്കാരന് പരിക്കേറ്റു
text_fieldsആമ്പല്ലൂർ: ദേശീയപാതയില്‍ അടിപ്പാതക്കായി കുഴിച്ച കുഴിയിലേക്ക് വീണ് കാല്നടയാത്രക്കാരന് പരിക്കേറ്റു. ആന്ധ്രപ്രദേശ് സ്വദേശി പ്രസാദിനാണ് (65) പരിക്കേറ്റത്.
വ്യാഴാഴ്ച രാത്രി എട്ടോടെയായിരുന്നു അപകടം. 15 അടിയിലേറെ താഴ്ചയുള്ളതാണ് കുഴി. രണ്ടടിയോളം വെള്ളവുമുണ്ടായിരുന്നു. തനിയെ കയറാനാകാതെ വന്നതോടെ ഇയാള്‍ ബഹളം വെക്കുകയായിരുന്നു. തുടർന്ന് പൊലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി കോണി ഉപയോഗിച്ച് കരക്കുകയറ്റി. പ്രാഥമിക ചികിത്സക്കായി പുതുക്കാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.
ചാലക്കുടി ഭാഗത്തേക്ക് ബസുകള്‍ നിര്‍ത്തുന്ന കാത്തിരിപ്പുകേന്ദ്രത്തില്‍ നിന്നു ദേശീയപാതയുടെ എതിര്‍വശത്തേക്കുള്ള ലോഡ്ജിലേക്ക് പോയതായിരുന്നു പ്രസാദ്. അശ്രദ്ധമായി കാലിടറി കുഴിയിലേക്ക് പതിക്കുകയായിരുന്നു. അതേസമയം, അടിപ്പാത നിര്‍മാണം ആരംഭിച്ചപ്പോള്‍ മുതല്‍ ആമ്പല്ലൂര്‍ ജങ്ഷനില്‍ രാത്രിയിലെ വെളിച്ചക്കുറവ് പരിഹരിക്കാന്‍ അധികൃതര്‍ ഇടപെടുന്നില്ലെന്ന പരാതി വ്യാപകമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.