ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട് പീഡനം; പ്രതിക്ക് 10 വർഷം കഠിനതടവ്
text_fieldsതൃശൂർ: പ്രായപൂർത്തിയാകാത്ത കുട്ടിയെ ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട് ലൈംഗികമായി ചൂഷണം ചെയ്ത പ്രതിയെ പോക്സോ പ്രകാരം 10 വർഷം കഠിന തടവും അമ്പതിനായിരം രൂപ പിഴയും വിധിച്ചു. കാഞ്ഞാണി തെക്കൂട്ട് അശ്വിൻ അരവിന്ദിനെയാണ് ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ ആറുമാസം കൂടി കഠിന തടവ് അനുഭവിക്കണം. പിഴത്തുക അതിജീവിതക്ക് നൽകണമെന്നാണ് തൃശൂർ ഫാസ്റ്റ് ട്രാക് സ്പെഷൽ കോടതി ഉത്തരവ്. ഇപ്പൊഴത്തെ തൃശൂർ എ.സി.പി വി.കെ. രാജു കുറ്റപത്രം സമർപ്പിച്ച കേസിൽ 11 സാക്ഷികളെയും 12 രേഖകളും തെളിവായി ഹാജരാക്കി. പ്രോസിക്യൂഷനുവേണ്ടി തൃശൂർ ഫാസ്റ്റ് ട്രാക് സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ.പി. അജയ്കുമാർ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.