കടങ്ങോട് പള്ളിമേപ്പുറത്ത് വയൽ മണ്ണിട്ട് നികത്തുന്നു
text_fieldsഎരുമപ്പെട്ടി: കടങ്ങോട് പഞ്ചായത്തിലെ പള്ളിമേപ്പുറം ഞാവൽ പ്രദേശത്തിന് സമീപം നെൽ വയൽ മണ്ണിട്ട് നികത്തുന്നു. കേന്ദ്ര സർക്കാറിന്റെ ജൽജീവൻ പദ്ധതിക്കുവേണ്ടി പൈപ്പിടാൻ ചാല് കീറുന്ന മണ്ണ് ഉപയോഗിച്ചാണ് വ്യാപകമായ തോതിൽ നെൽവയൽ നികത്തുന്നത്.
മണ്ണിടിച്ചിരുന്ന ഒരുലോറി എരുമപ്പെട്ടി പൊലീസ് കസ്റ്റഡിയിലെടുത്തു. നാട്ടുകാരുടെ പരാതിയെ തുടർന്ന് കടങ്ങോട് കൃഷി ഓഫിസറും വില്ലേജ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി റിപ്പോർട്ട് തയാറാക്കി. കടങ്ങോട് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ജൽജീവൻ പദ്ധതിയുടെ മണ്ണ് ഉപയോഗിച്ച് ഇത്തരത്തിൽ വ്യാപകമായി നെൽവയൽ നികത്തുന്നതായി പരാതി ഉയർന്നിട്ടുണ്ട്.
പഞ്ചായത്ത്, കൃഷിഭവൻ, റവന്യൂ എന്നിവിടങ്ങളിൽ പരാതി നൽകിയിട്ടും ഒരു നടപടിയും ഉണ്ടാവുന്നില്ലായെന്ന് അഖിലേന്ത്യ കിസാൻസഭ കടങ്ങോട് പഞ്ചായത്ത് കമ്മിറ്റി കുറ്റപ്പെടുത്തി. മണ്ണ് ലേലം ചെയ്ത് സർക്കാറിലേക്ക് മുതൽക്കൂട്ടുന്നതിനുപകരം നെൽവയലുകൾ നികത്താൻ അധികൃതർ അവസരം നൽകുകയാണെന്ന് കിസാൻസഭ കടങ്ങോട് പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി സത്താർ ആദൂർ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.