പ്ലസ് വൺ മൂന്നാം അലോട്ട്മെൻറിനായി കാത്തിരിക്കുന്നത് ആയിരങ്ങൾ
text_fieldsതൃശൂർ: പ്ലസ് വൺ പ്രവേശനത്തിന് മൂന്നാം അലോട്ടുമെൻറും പ്രതീക്ഷിച്ച് ജില്ലയിൽ കാത്തിരിക്കുന്നത് രണ്ടായിരത്തിൽ ഏറെ വിദ്യാർഥികൾ. കഴിഞ്ഞ 26ന് തുടങ്ങിയ രണ്ടാം അലോട്ട്മെൻറിൽ 5520 കുട്ടികളാണ് പ്രവേശനത്തിന് അപേക്ഷ നൽകിയത്. ഇതിൽ മൂവ്വായിരത്തോളം കുട്ടികൾക്ക് പ്രവേശനം സാധ്യമായി.ചൊവ്വാഴ്ച മുതൽ കോഴ്സ്, സ്കൂൾ മാറ്റത്തിന് അപേക്ഷ നൽകിയവർക്കുള്ള നടപടികൾക്ക് തുടക്കമാവും.
ശേഷം ഈമാസം 17ന് മൂന്നാം അലോട്ടുമെൻറുമായി ബന്ധപ്പെട്ട നടപടികൾക്കും തുടക്കമാവും. ജില്ലയിലെ മൊത്തം സീറ്റായ 32,660 െൻറ 20 ശതമാനമാണ് സർക്കാർ വർധിപ്പിക്കുന്നത്. ഇതോടെ അവശേഷിക്കുന്ന കുട്ടികൾക്ക് എല്ലാവർക്കും സീറ്റ് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ജില്ല അധികൃതർ വ്യക്തമാക്കി. അതേസമയം മൂന്നാം അലോട്ടുമെൻറിൽ കുട്ടികൾക്ക് സീറ്റ് ലഭിക്കാതെ രക്ഷിതാക്കളുടെ ആശങ്ക തീരുകയില്ല.
അടുത്ത ദിവസങ്ങളോടെ മാത്രമേ രണ്ടാം അലോട്ടുമെൻറിൽ പ്രവശേനം ലഭിച്ച കുട്ടികളുടെ മൊത്തം കണക്ക് ലഭിക്കുകയുളളൂ. പ്ലസ്വൺ പ്രവേശനത്തിനുള്ള ഒന്നാം അലോട്ട്മെൻറ് കഴിഞ്ഞ 25നാണ് അവസാനിച്ചത്. ജില്ലയിൽ മൊത്തത്തിലുള്ള 32,660 ൽ നേരത്തെ മെറിറ്റ് അനുസരിച്ചുള്ള ജനറൽ സീറ്റുകളിൽ 21,193 കുട്ടികൾ പ്രവേശനം നേടിയിരുന്നു. 11,467 കമ്യൂണിറ്റി, മാനേജ്മെൻറ് സീറ്റുകളിലുള്ള പ്രവേശനമാണ് 25ന് അവസാനിച്ചത്. 40,025 അപേക്ഷകരിൽ 5520 കുട്ടികളാണ് രണ്ടാം അലോട്ട്മെൻറിന് അപേക്ഷിച്ചത്. ഇതിലാണ് മുവ്വായിരത്തോളം കുട്ടികൾക്ക് പ്രവേശനം ലഭിച്ചത്. ബാക്കി വരുന്ന രണ്ടായിരത്തോളം പേരാണ് മൂന്നാം അലോട്ടുമെൻറിനായി കാത്തിരിക്കുന്നത്.
അതിനിടെ മാനേജ്മെൻറ് സീറ്റുകൾക്കായി ലേലം വിളിയാണ് നടന്നത്. ഗ്രാമീണ മേഖലകളിൽ അരലക്ഷവും നഗര േകന്ദ്രീകൃത സ്കൂളുകളിൽ ഒരു ലക്ഷത്തിന് മുകളിലുമാണ് കച്ചവടം ഉറപ്പിച്ചത്. മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയവർ അടക്കം ഇഷ്ട ബാച്ചിനായി നെട്ടോട്ടം ഓടിയ സാഹചര്യത്തിലാണ് സീറ്റ് കച്ചവടം പൊടിപൊടിച്ചത്. ഇതിൽ തന്നെ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ വിദ്യാർഥികൾക്ക് സീറ്റിലേക്ക് അടുക്കാനാവാത്ത സാഹചര്യമാണുള്ളത്. ഇക്കൂട്ടർ കേരള സിലബസിൽ പഠിച്ചവരെക്കാൾ കൂടുതൽ ബുദ്ധിമുട്ടുന്ന സാഹചര്യം ശരിക്കും മുതലെടുക്കുന്നുണ്ട്.
വി.എച്ച്.എസ്.ഇയിൽ 6000 സീറ്റുകളും പോളിയിൽ 6500 സീറ്റും അടക്കമുള്ളതിനാൽ പ്രശ്ന സങ്കീർണമായ സാഹചര്യം ഇല്ലെന്ന നിലപാടാണ് അധികൃതർക്കുള്ളത്. എന്നാൽ പ്ലസ് വൺ പ്രവേശനത്തിന് ആഗ്രഹിക്കുന്ന കുട്ടികൾക്ക് സീറ്റ് ലഭിക്കുന്ന സാഹചര്യമാണ് േവണ്ടതെന്നാണ് രക്ഷിതാക്കളുടെ നിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.