മാരക മയക്കുമരുന്ന് എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ പിടിയിൽ
text_fieldsതൃശൂർ: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി ആഡംബര കാറിലെത്തിയ രണ്ട് യുവാക്കളെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. മുളയം സ്വദേശി ആൽബിൻ (24), മുളങ്കുന്നത്തുകാവ് സ്വദേശി അക്ഷയ് (23) എന്നിവരെയാണ് സർക്കിൾ ഇൻസ്പെക്ടർ എം. സുരേഷിെൻറ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
വിനോദസഞ്ചാര മേഖലകളെ ലക്ഷ്യമിട്ട് യുവാക്കൾക്കും വിദ്യാർഥികൾക്കും വിൽക്കാൻ തൃശൂരിൽ എത്തിച്ചതാണ് മയക്കുമരുന്നെന്നും വിപണിയിൽ അഞ്ചുലക്ഷം വില വരുമെന്നും എക്സൈസ് അറിയിച്ചു. കോളജ് വിദ്യാർഥികളും യുവാക്കളുമാണ് ഇവരുടെ പ്രധാന ഉപഭോക്താക്കൾ. രണ്ട് മില്ലി ഗ്രാം വീതമുള്ള ചെറുപൊതികളാക്കി പൊതി ഒന്നിന് 5000 മുതൽ 7000 രൂപവരെ ഇൗടാക്കിയാണ് വിൽപന നടത്തിവന്നത്.
വിലങ്ങൻകുന്ന്, പൂമല, ചെപ്പാറ, ചിമ്മിനി, പീച്ചി ഡാം തുടങ്ങിയ വിനോദസഞ്ചാര മേഖലകളിൽ എത്തുന്നവരെയാണ് ലക്ഷ്യമിടുന്നത്. 20 വർഷം വരെ കഠിനതടവും പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണ് ഇതെന്ന് എക്സൈസ് അറിയിച്ചു. ഡെപ്യൂട്ടി കമീഷണർ ഷാജിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന.
സ്പെഷൽ ഓഫിസർമാരായ എ. മുജീബ് റഹ്മാൻ, ജെറിൻ, എ.ബി. പ്രസാദ്, ജോസഫ്, കിഷോർ കൃഷ്ണ, രാധാകൃഷ്ണൻ, സംഗീത് എന്നിവരും പരിശോധനയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.