ഉത്രാളിക്കാവ് പൂരം ഒരു കോടിക്ക് ഇൻഷൂർ ചെയ്തു
text_fieldsവടക്കാഞ്ചേരി: ഉത്രാളിക്കാവ് പൂരം ഒരു കോടി രൂപക്ക് ഇൻഷൂർ ചെയ്തു. മാർച്ച് ഒന്നാം തീയതി നടക്കുന്ന ഉത്രാളിക്കാവ് പൂരം ഒരു കോടി രൂപക്ക് ഇൻഷുർ ചെയ്തു. മൂന്നു ദേശങ്ങളും സംയുക്തമായാണ് ഇൻഷുറൻസ് എടുത്തത്. പങ്കാളിത്ത ദേശങ്ങളായ എങ്കക്കാട്, കുമരനെല്ലൂർ, വടക്കാഞ്ചേരി പൂര കമ്മിറ്റികളുടെ എല്ലാ പ്രവർത്തനങ്ങളും ഫെബ്രുവരി 26 മുതൽ മാർച്ച് രണ്ടു വരെ ഉത്രാളിക്കാവ് ക്ഷേത്രത്തിന്റെ ഏഴ് കിലോമീറ്റർ വരെ ദൂര പരിധിയിൽ വരുന്ന പൂരത്തിനോട് അനുബന്ധിച്ച എന്തെങ്കിലും പൊതു നാശനഷ്ടങ്ങളും ഇൻഷുറൻസ് പരിധിയിൽ വരും.
ഇതിനു പുറമേ വ്യക്തിനഷ്ടങ്ങൾക്ക് ഒരു വ്യക്തിക്ക് ഒരു ലക്ഷം രൂപയും (100 പേർക്ക്) ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. ഓറിയന്റൽ ഇൻഷുറൻസ് മുഖാന്തിരമാണ് പൂരത്തിന് ഈ പരിരക്ഷ ഉറപ്പാക്കിയിട്ടുള്ളതെന്ന് ഉത്രാളിക്കാവ് പൂരം സെൻട്രൽ കോഓഡിനേഷൻ കമ്മിറ്റി ചീഫ് കോഓഡിനേറ്റർ എ.കെ. സതീഷ് കുമാർ അറിയിച്ചു.
ഉത്രാളിക്കാവ് പൂരം അഖിലേന്ത്യ പ്രദർശനം 26 മുതൽ ഓട്ടുപാറയിൽ
വടക്കാഞ്ചേരി: ഉത്രാളിക്കാവ് പൂരം അഖിലേന്ത്യ പ്രദർശനം 26 മുതൽ മാർച്ച് ആറു വരെ ഓട്ടുപാറ കെ.പി.എൻ നമ്പീശൻ സ്മാരക ബസ്സ്റ്റാൻഡിനു സമീപം പ്രത്യേകം തയാറാക്കിയ വേദിയിൽ സംഘടിപ്പിക്കുമെന്ന് പ്രദർശന കമ്മിറ്റി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. വിജ്ഞാനത്തിനും വിനോദത്തിനും ഉതകുന്ന തരത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പ്രദർശനം നടത്തുക. പ്രശസ്തരും പ്രഗല്ഭരുമായ കലാകാരന്മാർ അണിനിരക്കുന്ന കലാപരിപാടികളും വേദിയിൽ അരങ്ങേറും. സ്വകാര്യ, കച്ചവട സ്റ്റാളുകൾ, ഫുഡ് കോർട്ട് എന്നിവക്ക് പുറമെ ഡ്രാഗൺ ട്രെയിൻ, കൊളംബസ്, കുട്ടികൾക്കായുള്ള വാട്ടർ ബോട്ട്, ട്രെയിൻ തുടങ്ങിയ വിവിധയിനം അമ്യൂസ്മെന്റും പ്രദർശന നഗരിയിൽ ഒരുക്കും.
പതിവിൽനിന്ന് വ്യത്യസ്തമായി ഇത്തവണ പ്രദർശന വേദിയിലേക്കുള്ള പ്രവേശനം പൂർണമായും സൗജന്യമാണ്. 26ന് വൈകീട്ട് ആറിന് മന്ത്രി കെ. രാധാകൃഷ്ണൻ പ്രദർശനം ഉദ്ഘാടനം ചെയ്യും. സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ അധ്യക്ഷത വഹിക്കും. വാർത്തസമ്മേളനത്തിൽ നഗരസഭ ചെയർമാൻ പി.എൻ. സുരേന്ദ്രൻ, വൈസ് ചെയർപേഴ്സൻ ഷീല മോഹൻ, ജനറൽ സെക്രട്ടറി എ.കെ. സതീഷ്കുമാർ, ജനറൽ കൺവീനർ അജിത് കുമാർ മല്ലയ്യ, പി.ആർ. അരവിന്ദാക്ഷൻ, എ.എം. ജമീലാബി എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.