വിടവാങ്ങിയത് പാരമ്പര്യത്തെയും ആധുനിക ചികിത്സാ രീതികളെയും സമന്വയിപ്പിച്ച അപൂർവ ഭിഷഗ്വരൻ
text_fieldsഒല്ലൂര്‍: വൈദ്യരത്നം നാരായണൻ മൂസിെൻറ നിര്യാണത്തോടെ ഓർമയായത് തൈക്കാട്ടുശ്ശേരിയുടെ സ്വന്തം വൈദ്യന്. പാരമ്പര്യ ആയുര്‍വേദ ചികിത്സാരീതികളെ ആധുനിക ചികിത്സാരീതികളുമായി സമന്വയിപ്പിച്ച് ജനകീയമാക്കുന്നതില്‍ നാരായണൻ മൂസിെൻറ സംഭാവന ചെറുതല്ല. സ്വന്തം ഭവനത്തില്‍ ഇരുന്ന് ചികിത്സാവിധികള്‍ നല്‍കിയിരുന്ന അച്ഛന് നീലകണ്ഠന് മൂസിെൻറ പാതയിലൂടെ മുന്നേറിയതിനൊപ്പം സ്വന്തം ശൈലി കൂടി ചേര്‍ത്ത് ആയുര്‍വേദത്തെ സാധാരണക്കാര്‍ക്ക് പ്രാപ്യമാകുന്ന പൊതു ചികിത്സാരീതിയാക്കി മാറ്റിയെടുക്കുകയായിരുന്നു അദ്ദേഹം.
പരമ്പരാഗത ചികിത്സാരീതി എന്ന നിലയില്‍ തലമുറയില്‍നിന്ന് തലമുറകളിലേക്ക് പകര്‍ന്ന് നല്‍കിയിരുന്ന പഠന രീതിയില്‍ നിന്നും വ്യത്യസ്തമായി ആര്‍ക്കും ആയുര്‍വേദ ചികിത്സാരീതികള്‍ പഠിക്കാന്‍ അവസരം ഒരുക്കി തൈക്കാട്ടുശ്ശേരിയില്‍ വൈദ്യരത്നം ആയുര്‍വേദ കോളജ് ആരംഭിച്ചു. വലിയ ചെലവ് വരുന്ന ചികിത്സാരീതിയാണ് ആയുര്‍വേദം എന്ന മിഥ്യാധാരണയും ഇദ്ദേഹം മാറ്റിയെടുത്തു.
നാരായണൻ മൂസിെൻറ പ്രശസ്തി കടല്‍ കടന്നും വ്യാപിച്ചതോടെ വിദേശത്തുനിന്നും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും രാഷ്ട്രീയ, സാമൂഹിക സാംസ്കാരിക പ്രമുഖര്‍ അദ്ദേഹത്തിെൻറ ചികിത്സാരീതികള്‍ തേടി തൈക്കാട്ടുശ്ശേരിയില്‍ എത്തി. ഇവര്‍ക്ക് വേണ്ടി തൈക്കാട്ടുശ്ശേരിയില്‍ ആധുനിക സൗകര്യങ്ങളോടെ വൈദ്യരത്നം നഴ്സിങ് ഹോം സ്ഥാപിച്ചു. രാഷ്ട്രപതിമാര്‍ മുതല്‍ ചലച്ചിത്ര താരങ്ങല്‍ ഉള്‍പ്പെടെ പ്രമുഖരുടെ നീണ്ട നിരതന്നെ ഇവിടെ എത്തിയിരുന്നു. ആയുര്‍വേദ മരുന്നുകളുടെ ഉൽപാദനത്തിലും അദ്ദേഹത്തിെൻറ സംഭാവന ചെറുതല്ല.
1997ൽ പ്രധാനമന്ത്രി വാജ്പേയിൽനിന്ന് ആയുർവേദത്തിലെ സമഗ്ര സംഭാവനയ്ക്കുള്ള സ്വദേശി പുരസ്കാരം, വിശിഷ്ടസേവനത്തെ ആധാരമാക്കി അക്ഷയപുരസ്കാരം, കേന്ദ്രസർക്കാറിെൻറ ദേശീയ ആയുർവേദ വിദ്യാപീഠത്തിെൻറ ചികിത്സാഗുരു, സംസ്ഥാനസർക്കാറിെൻറ ആചാര്യശ്രേഷ്ഠ തുടങ്ങിയ ബഹുമതികളും ലഭിച്ചു.വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഏതാനും ദിവസങ്ങളായി കൊച്ചി അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസിൽ അത്യാഹിത വിഭാഗത്തിലായിരുന്നു. ഞായറാഴ്ച വീട്ടിലേക്ക് കൊണ്ടുവന്നു. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് സംസ്ഥാന ബഹുമതികളോടെ നടക്കുമെന്ന് ജില്ല കലക്ടർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.