Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 May 2022 12:07 AM GMT Updated On
date_range 23 May 2022 12:07 AM GMTനേരിയ ആശ്വാസംപോലും നൽകാന് തയാറാകുന്നില്ല -ഉമ്മൻ ചാണ്ടി
text_fieldsbookmark_border
തിരുവനന്തപുരം: കേന്ദ്രത്തേക്കാള്‍ കൂടുതല്‍ ഇന്ധനനികുതി ലഭിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ ജനങ്ങൾക്ക് നേരിയ ആശ്വാസംപോലും നൽകാന് തയാറല്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. വിവിധ നികുതികളിലായി സംസ്ഥാനത്തിന് ഒരു ലിറ്റര്‍ പെട്രോളില്‍നിന്ന് 34.64 രൂപയും ഡീസലില്‍നിന്ന് 23.70 രൂപയുമാണ് കൈനനയാതെ കിട്ടുന്നത്. കേന്ദ്രം നികുതി കുറച്ചതിനാൽ ഇതില്‍നിന്ന് പെട്രോളിന് 2.41 രൂപയും ഡീസലിന് 1.36 രൂപയും കേരളത്തില്‍ ആനുപാതികമായി കുറയും. അപ്പോഴും കേന്ദ്രത്തേക്കാള്‍ വളരെ കൂടുതല്‍ നികുതി ലഭിക്കുന്നത് കേരളത്തിനാണ്. യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് ഇന്ധനവില കൂട്ടിയപ്പോള്‍ വര്‍ധിപ്പിച്ച വിലയുടെ നികുതി നാലു തവണ വേണ്ടെന്നുവെച്ച് 619.17 കോടി രൂപയുടെ ആശ്വാസമാണ് ജനങ്ങള്‍ക്ക് നൽകിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story