Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Aug 2021 11:58 PM GMT Updated On
date_range 22 Aug 2021 11:58 PM GMTകെ.എസ്.ആര്‍.ടി.സി ജീവനക്കാരന്‍ ഓടിച്ച കാര്‍ നിയന്ത്രണംവിട്ട് ഡിവൈഡറിലിടിച്ചു
text_fieldsbookmark_border
തിരുവനന്തപുരം: . പെരിങ്ങമ്മല സ്വദേശി ബിജു ഓടിച്ച കാറാണ് ഇന്നലെ രാത്രി 10.30 ഓടെ ആയുര്‍വേദ കോളജിനു സമീപം അപകടത്തിൽപെട്ടത്. ഇയാൾ മദ്യപിച്ചിരുന്നതായി നാട്ടുകാര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് പൊലീസെത്തി കസ്റ്റഡിയിലെടുത്തശേഷം പരിശോധനക്കായി മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. നിയന്ത്രണംവിട്ട കാര്‍ വലതുവശത്തെ ഡിവൈഡറിലേക്ക് ഇടിച്ചുകയറി. ഇടിയുടെ ആഘാതത്തില്‍ കാറിൻെറ ഓയില്‍ ടാങ്ക് പൊട്ടി ഓയില്‍ റോഡിലാകെ പരന്നു. തുടര്‍ന്ന്, അഗ്നിരക്ഷാസേന എത്തിയാണ് പരന്ന ഓയില്‍ നീക്കം ചെയ്തത്. കാറിൻെറ ഡോര്‍ പൊളിച്ചാണ് ബിജുവിനെ പുറത്തെടുത്തത്. അപകടത്തെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു. ക്രെയിന്‍ ഉപയോഗിച്ച് വാഹനം സ്‌റ്റേഷനിലേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story