Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightരോഗി ഡ്രൈവറുടെ...

രോഗി ഡ്രൈവറുടെ കഴുത്തിനുപിടിച്ചു; ആംബുലൻസ് മറിഞ്ഞു

text_fields
bookmark_border
കാട്ടാക്കട: രോഗി ഡ്രൈവറുടെ കഴുത്തിനുപിടിച്ചതിനെ തുടര്‍ന്ന് നിയന്ത്രണം തെറ്റിയ ആംബുലന്‍സ് മറിഞ്ഞു. ഞായറാഴ്ച രാത്രിയില്‍ ചീനിവിള അണപ്പാടിനു സമീപമാണ് സംഭവം. അപകടത്തില്‍ ഡ്രൈവർ അമലിനെ (25) മലയിന്‍കീഴ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തില്‍ കാലിന് പരിക്കേറ്റ യുവാവ് വീട്ടിലേക്ക്​ പോകുന്നതിനുവേണ്ടിയാണ് മലയിൻകീഴ് താലൂക്ക് ആശുപത്രി വളപ്പില്‍നിന്ന് ഒറ്റക്ക്​ ആബുലന്‍സില്‍ കയറിയത്. ഇയാള്‍ മദ്യ ലഹരിയിലായിരുന്നത്രെ. അണപ്പാടിനു സമീപമെത്തിയപ്പോള്‍ യുവാവ് ബഹളം ​െവച്ചശേഷം ഡ്രൈവറുടെ കഴുത്തിനു പിടിക്കുകയും ഇതോടെ, നിയന്ത്രണം തെറ്റിയ ആംബുലന്‍സ് താഴ്ചയിലേക്ക് പതിക്കുകയുമായിരുന്നത്രെ. ശബ്​ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ഡ്രൈവറെ ആശുപത്രിയിലെത്തിച്ചത്. ആബുലന്‍സിലുണ്ടായിരുന്ന രോഗി ഇതിനിടെ ഓടി രക്ഷപ്പെട്ടു. മാറനല്ലൂര്‍ പൊലീസ് സ്ഥലത്തെത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story