Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസ്വാതന്ത്ര്യ സമര...

സ്വാതന്ത്ര്യ സമര പോരാളികളെ അവഹേളിക്കുന്നത് ദേശവിരുദ്ധം

text_fields
bookmark_border
തിരുവനന്തപുരം: ബ്രിട്ടീഷ് അധിനിവേശ വിരുദ്ധ പോരാട്ടങ്ങളിലൂടെ സ്വാതന്ത്ര്യസമര രംഗത്ത് വീരേതിഹാസം രചിച്ച മലബാര്‍ സമരപോരാളികളുടെ ചരിത്രം സ്വാതന്ത്ര്യസമര ചരിത്രത്തില്‍നിന്ന്​ വെട്ടിമാറ്റാനുള്ള നീക്കം ദേശവിരുദ്ധമാണെന്ന് എസ്​.ഡി.പി.​െഎ സംസ്ഥാന ജനറല്‍ സെക്രട്ടറി പി. അബ്​ദുല്‍ ഹമീദ്. ഹിന്ദുത്വ രാഷ്​ട്രനിര്‍മിതിക്കായി വ്യാജ ചരിത്രനിര്‍മാണമാണ് സംഘപരിവാരം നടത്തിക്കൊണ്ടിരിക്കുന്നത്. ആ ഉത്തരവാദിത്തം ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഹിസ്‌റ്റോറിക്കല്‍ റിസര്‍ച്ച് (​െഎ.സി.എച്ച്​.ആർ) ഏറ്റെടുത്തിരിക്കുന്നത് പ്രതിഷേധാര്‍ഹമാണ്. ചരിത്രവസ്തുതകള്‍ വളച്ചൊടിക്കുന്ന ​െഎ.സി.എച്ച്​.ആർ നടപടികള്‍ ഉടന്‍ തിരുത്തണമെന്നും ദേശവിരുദ്ധമായ ഹിന്ദുത്വ അജണ്ടകള്‍ക്കെതിരെ രാജ്യത്തെ സ്‌നേഹിക്കുന്ന എല്ലാവരും ഐക്യപ്പെടണമെന്നും പി. അബ്​ദുല്‍ ഹമീദ് അഭ്യർഥിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story