Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Dec 2021 12:08 AM GMT Updated On
date_range 4 Dec 2021 12:08 AM GMTട്രെയിനുകൾക്ക് സ്റ്റോപ്പ് അടൂർ പ്രകാശ് എം.പി കേന്ദ്രമന്ത്രിക്ക് കത്ത് നൽകി
text_fieldsbookmark_border
ആറ്റിങ്ങൽ: ആറ്റിങ്ങൽ പാർലമൻെറ് മണ്ഡലത്തിലെ വിവിധ സ്റ്റേഷനുകളിൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് അഡ്വ. അടൂർ പ്രകാശ് എം.പി കത്തുനൽകി. കോവിഡ് കാലത്ത് നിർത്തലാക്കിയ പല ട്രെയിനുകളും ഓടിത്തുടങ്ങിയെങ്കിലും മണ്ഡലത്തിലെ പല സ്റ്റേഷനുകളിലും സ്റ്റോപ്പുകൾ അനുവദിച്ച് നൽകിയിട്ടില്ല. വർക്കല, കടയ്ക്കാവൂർ ചിറയിൻകീഴ് സ്റ്റേഷനുകളിൽ സ്റ്റോപ്പുള്ള ജയന്തി ജനത എക്സ്പ്രസ് ഓടിത്തുടങ്ങാത്തതുമൂലം യാത്രക്കാർ ബുദ്ധിമുട്ടനുഭവിക്കുകയാണ്. ഈ ട്രെയിൻ എത്രയും വേഗം ഓടിത്തുടങ്ങുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ എം.പി കത്തിൽ ആവശ്യപ്പെട്ടു. പുനലൂർ - മധുര ട്രെയിൻ പഴയരീതിയിൽ പാസഞ്ചർ ട്രെയിൻ ആയി ഓടുന്നതിനുള്ള നടപടികളെടുക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു. പുനലൂർ - കന്യാകുമാരി പാസഞ്ചറിന് മണ്ഡലത്തിലെ പ്രധാന സ്റ്റേഷനുകളായ ചിറയിൻകീഴ്, കടയ്ക്കാവൂർ സ്റ്റേഷനുകളിൽ സ്റ്റോപ്പ് അനുവദിക്കണമെന്നും അടൂർ പ്രകാശ് കേന്ദ്രമന്ത്രിയെ നേരിൽകണ്ട് ആവശ്യമറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story