Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Dec 2021 12:08 AM GMT Updated On
date_range 4 Dec 2021 12:08 AM GMTഎ.കെ.പി.എ മേഖല സമ്മേളനവും വിദ്യാഭ്യാസ അവാർഡ് ദാനവും
text_fieldsbookmark_border
ആറ്റിങ്ങൽ: ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ചിറയിൻകീഴ് മേഖല സമ്മേളനം വ്യാപാരഭവനിൽ നടന്നു. ഉദ്ഘാടനം ചിറയിൻകീഴ് സർക്കിൾ ഇൻസ്പെക്ടർ ജി.ബി. മുകേഷ് നിർവഹിച്ചു. എ.കെ.പി.എ ജില്ല പ്രസിഡൻറ് കുമാർ വിബ്ജിയോർ അധ്യക്ഷതവഹിച്ചു. സംസ്ഥാന സെക്രട്ടറി അനിൽ മണക്കാട് മുഖ്യപ്രഭാഷണം നടത്തി. മികച്ച നാടക ഗാനരചനക്ക് സംസ്ഥാന അവാർഡ് കരസ്ഥമാക്കിയ കവി രാധാകൃഷ്ണൻ കുന്നുംപുറം, മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ നേടിയ സി.ഐ ജി.ബി. മുകേഷ്, എസ്.ഐ ഉണ്ണിക്കൃഷ്ണൻ എന്നിവരെ ആദരിച്ചു. പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ അംഗങ്ങളുടെ മക്കൾക്ക് വിദ്യാഭ്യാസ അവാർഡുകൾ സമ്മാനിച്ചു. ഭാരവാഹികളായ സാബു സീലി, ബൈന മണി, സജാദ്, വേണു, സതീഷ് വസന്ത്, രാജീവ് എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി രാജീവ്.ജി (പ്രസി.), ഷെരീർ (വൈസ് പ്രസി.), ബൈജു ജി.ബാലൻ (സെക്ര.), ഷെഫീഖ് (ജോ. സെക്ര.), അനിൽ ഡിവൈൻ (ട്രഷ.), സജാദ്, വേണു (ജില്ല കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തെരഞ്ഞെടുത്തു. ഫോട്ടോ: എ.കെ.പി.എ ചിറയിൻകീഴ് മേഖല സമ്മേളനം സി.ഐ ജി.ബി. മുകേഷ് ഉദ്ഘാടനം ചെയ്യുന്നു twatl photographers samelanam gb mukesh
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story