നാലാം ക്ലാസ് വിദ്യാർഥിക്ക് പീഡനം: പ്രതിക്ക് ഇരുപതുവർഷം കഠിനതടവ്
text_fieldsആറ്റിങ്ങൽ: വിദ്യാർഥിയെ പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ പ്രതിക്ക് ഇരുപതുവർഷം കഠിനതടവും എഴുപത്തി അയ്യായിരം രൂപ പിഴയും. നാലാം ക്ലാസ് വിദ്യാർഥിയെ പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിന് ഇരയാക്കിയ കുറ്റത്തിന് വിചാരണ നേരിട്ട അയിരൂർ ചാരുംകുഴിവീട്ടിൽ രാജീവിനെയാണ് (26) ആറ്റിങ്ങൽ അതിവേഗകോടതി (പോക്സോ) ജഡ്ജ് ടി.പി. പ്രഭാഷ് ലാൽ ശിക്ഷിച്ചത്.
2015 ഡിസംബർ 25ന് ആണ് കേസിനാസ്പദമായ സംഭവം. പുലർച്ച വീട്ടിൽ അതിക്രമിച്ചുകയറിയ പ്രതി കുട്ടിയെ ലൈംഗികപീഡനത്തിന് വിധേയനാക്കുകയും വിളി കേട്ട് വീട്ടുകാർ എത്തിയപ്പോഴേക്കും പ്രതി ഓടിപ്പോയെന്നുമാണ് പ്രോസിക്യൂഷൻ കേസ്.
വീട്ടിൽ അതിക്രമിച്ചുകയറിയ കുറ്റത്തിന് അഞ്ചുവർഷം കഠിനതടവും ഇരുപത്തി അയ്യായിരം രൂപ പിഴയും പ്രകൃതിവിരുദ്ധ പീഡനത്തിന് അഞ്ചുവർഷം കഠിനതടവും ഇരുപത്തി അയ്യായിരം രൂപ പിഴയും പന്ത്രണ്ടു വയസ്സിൽ താഴെയുള്ള കുട്ടിയെ ലൈംഗികപീഡനത്തിന് വിധേയനാക്കിയെന്ന കുറ്റത്തിന് പത്തുവർഷം കഠിനതടവും ഇരുപത്തി അയ്യായിരം രൂപ പിഴ തുകയും ആണ് കോടതി ശിക്ഷ വിധിച്ചത്.
അയിരൂർ െപാലീസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം ഹാജരാക്കിയ കേസിൽ പ്രോസിക്യൂഷൻ പതിമൂന്ന് സാക്ഷികളെ വിസ്തരിക്കുകയും പത്തൊമ്പത് രേഖകൾ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.എം.മുഹസിൻ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.