Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവർണാഭം; റിപ്പബ്ലിക്​...

വർണാഭം; റിപ്പബ്ലിക്​ ദിനാഘോഷം

text_fields
bookmark_border
വർണാഭം; റിപ്പബ്ലിക്​ ദിനാഘോഷം
cancel
camera_alt

തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ സ്​​റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന റി​പ്പ​ബ്ലി​ക്​ ദി​നാ​ഘോ​ഷ​ത്തി​ൽ ഗ​വ​ർ​ണ​ർ ആ​രി​ഫ്​ മു​ഹ​മ്മ​ദ്​ ഖാ​ൻ പ​രേ​ഡ്​ പ​രി​ശോ​ധി​ക്കു​ന്നു

തി​രു​വ​ന​ന്ത​പു​രം: ജി​ല്ല​യി​ൽ റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം വ​ർ​ണാ​ഭ​മാ​യ ച​ട​ങ്ങു​ക​ളോ​ടെ സം​ഘ​ടി​പ്പി​ച്ചു. സ്കൂ​ളു​ക​ളി​ലും ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തു​ക​യും കു​ട്ടി​ക​ൾ​ക്ക് മ​ധു​രം വി​ത​ര​ണം ചെ​യ്തു. സെ​ൻ​ട്ര​ൽ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ത്തി​ൽ ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ്ഖാ​ൻ ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തി. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും പ​ങ്കെ​ടു​ത്തു. സം​സ്ഥാ​ന​ത​ല റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സെ​ൻ​ട്ര​ൽ സ്റ്റേ​ഡി​യ​ത്തി​ൽ വി​വി​ധ സേ​നാ വി​ഭാ​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​രേ​ഡും ന​ട​ന്നു. ഗ​വ​ർ​ണ​ർ അ​ഭി​വാ​ദ്യം സ്വീ​ക​രി​ച്ചു.

ഇ​ന്ത്യ​ൻ എ​യ​ർ​ഫോ​ഴ്സ് സ​തേ​ൺ എ​യ​ർ ക​മാ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ ഫ്ലൈ​റ്റ് സ്‌​ക്വാ​ഡ്ര​ൺ ലീ​ഡ​ർ സെ​യ്ക് ഫ​റൂ​ക് ആ​യി​രു​ന്നു പ​രേ​ഡ് ക​മാ​ൻ​ഡ​ർ.നി​യ​മ​സ​ഭാ​ങ്ക​ണ​ത്തി​ൽ സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​ർ ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തി. നി​യ​മ​സ​ഭാ സ​മു​ച്ച​യ​ത്തി​ലെ മ​ഹാ​ത്മാ​ഗാ​ന്ധി, ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു, ഡോ. ​ബി.​ആ​ർ. അം​ബേ​ദ്ക​ർ, കെ.​ആ​ർ. നാ​രാ​യ​ണ​ൻ എ​ന്നീ ദേ​ശീ​യ നേ​താ​ക്ക​ളു​ടെ പ്ര​തി​മ​ക​ളി​ൽ സ്പീ​ക്ക​ർ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി. കാ​ർ​മ​ൽ ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​നി​ക​ൾ ബാ​ൻ​ഡ് മേ​ളം അ​വ​ത​രി​പ്പി​ച്ചു.

പ്രാ​യ​പൂ​ർ​ത്തി​യാ​യ പൗ​ര​ന്മാ​ർ​ക്ക് ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന ന​ൽ​കി​യി​ട്ടു​ള്ള ഏ​റ്റ​വും വ​ലി​യ അ​ധി​കാ​ര​മാ​ണ് വോ​ട്ട​വ​കാ​ശം എ​ന്ന് സം​സ്ഥാ​ന തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ണ​ർ എ. ​ഷാ​ജ​ഹാ​ൻ പ​റ​ഞ്ഞു. സെ​ക്ര​ട്ട​റി ബി. ​സു​രേ​ന്ദ്ര​ൻ പി​ള്ള, ജോ​യി​ന്റ് സെ​ക്ര​ട്ട​റി പി.​ജെ. ജ​യിം​സ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

പൊ​ലീ​സ് ആ​സ്ഥാ​ന​ത്ത് ധീ​ര​സ്മ്യ​തി ഭൂ​മി​യി​ൽ ഐ.​ജി ഹ​ർ​ഷി​ത അ​ത്ത​ല്ലൂ​രി പു​ഷ്പ​ച​ക്രം അ​ർ​പ്പി​ച്ചു. തു​ട​ർ​ന്ന് ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തി. സേ​നാം​ഗ​ങ്ങ​ളു​ടെ അ​ഭി​വാ​ദ്യം സ്വീ​ക​രി​ച്ചു. കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല​യി​ൽ റ​ജി​സ്ട്രാ​ർ പ്ര​ഫ. ഡോ. ​കെ.​എ​സ്. അ​നി​ൽ കു​മാ​ർ ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തി. പ​രീ​ക്ഷാ ക​ൺ​ട്രോ​ള​ർ പ്ര​ഫ.​ഡോ.​എ​ൻ.​ഗോ​പ​കു​മാ​ർ, റി​സ​ർ​ച്ച് ഡ​യ​റ​ക്ട​ർ പ്ര​ഫ. ഡോ.​ആ​ർ.​ബി.​ബി​നോ​ജ്‌ കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

കെ.​പി.​സി.​സി ആ​സ്ഥാ​ന​ത്ത് റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ യു.​ഡി.​എ​ഫ് ക​ൺ​വീ​ന​ർ എം.​എം . ഹ​സ​ൻ പ​താ​ക ഉ​യ​ർ​ത്തി. കെ.​പി.​സി.​സി വൈ​സ് പ്ര​സി​ഡ​ന്റ് എ​ൻ. ശ​ക്ത​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ടി.​യു. രാ​ധാ​കൃ​ഷ്ണ​ൻ, ജി.​എ​സ്. ബാ​ബു, ജി. ​സു​ബോ​ധ​ൻ, മ​രി​യാ​പു​രം ശ്രീ​കു​മാ​ർ, രാ​ഷ്ട്രീ​യ​കാ​ര്യ സ​മി​തി അം​ഗം വി.​എ​സ്. ശി​വ​കു​മാ​ർ, ചെ​റി​യാ​ൻ ഫി​ലി​പ്പ്, മു​ൻ​മ​ന്ത്രി പ​ന്ത​ളം സു​ധാ​ക​ര​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ദേ​ശീ​യ ബാ​ല​ത​രം​ഗം റി​പ്പ​ബ്ലി​ക് ദി​ന കു​ടും​ബ സം​ഗ​മ​വും ഇ​രു​പ​ത്തി​മൂ​ന്നാം ജ​ന്മ​വാ​ർ​ഷി​ക​വും ആ​ഘോ​ഷി​ച്ചു. ഗാ​ന്ധി​സ്മാ​ര​ക നി​ധി ചെ​യ​ർ​മാ​ൻ ഡോ.​എ​ൻ. രാ​ധാ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കു​ട്ടി​ക​ൾ 90 ദീ​പം തെ​ളി​യി​ച്ചു. ചെ​യ​ർ​മാ​ൻ ടി. ​ശ​ര​ത്ച​ന്ദ്ര​പ്ര​സാ​ദ്, ഗാ​യ​ക​ൻ പ​ട്ടം സ​നി​ത്ത്, ന​ടി പ്രി​യ​ങ്ക നാ​യ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Central StadiumThiruvananthapuram NewsRepublic Day
News Summary - Colourful Republic Day Celebration
Next Story