മൃതദേഹം 15 മണിക്കൂർ വാർഡിൽ; അന്വേഷണത്തിന് മനുഷ്യാവകാശ കമീഷൻ ഉത്തരവ്
text_fieldsതിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രിയിൽ കോവിഡ് ചികിത്സക്കിടയിൽ മരിച്ച 52 കാരെൻറ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റാതെ 15 മണിക്കൂർ വാർഡിൽ കിടത്തിയെന്ന പരാതിയിൽ അന്വേഷണത്തിന് മനുഷ്യാവകാശ കമീഷൻ ഉത്തരവിട്ടു. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ അന്വേഷണം നടത്തി നാലാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക് ഉത്തരവിട്ടത്.
ഇക്കഴിഞ്ഞ 12 നാണ് രോഗി മരിച്ചത്. സൈക്യാട്രി, ഓർത്തോ വിഭാഗത്തിലെ ഡോക്ടർമാരാണ് വാർഡിൽ അന്നേദിവസം ഡ്യൂട്ടിയിലുണ്ടായിരുന്നതെന്ന് മനുഷ്യാവകാശ പ്രവർത്തകനായ രാഗം റഹിം സമർപ്പിച്ച പരാതിയിൽ പറയുന്നു.
രോഗി മരിച്ചതോടെ മൃതദേഹം വാർഡിെൻറ ഒരു മൂലയിലേക്ക് മാറ്റിയശേഷം 15 മണിക്കൂർ ആരും ഇടപെട്ടില്ല. ബന്ധുക്കളും രോഗികളും ബഹളം കൂട്ടിയതിനെതുടർന്നാണ് മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയത്.
വാർഡിലെ ഉദ്യോഗസ്ഥരുടെ അനാസ്ഥ സംബന്ധിച്ച് മെഡിക്കൽ കോളജ് അധികൃതർ അന്വേഷണം നടത്തി മേലധികാരികൾക്ക് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടെന്നും പരാതിയിൽ പറയുന്നു. വാർഡിലെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുെണ്ടന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.