സഞ്ചാരികളേ, ‘മലയാള തിരുമുറ്റത്ത് കാണാനുണ്ടേറെ..’
text_fieldsതിരുവനന്തപുരം: കേരളത്തിന്റെ വിനോദസഞ്ചാര വൈവിധ്യങ്ങളും ദൃശ്യചാരുതയും പകര്‍ത്തി സഞ്ചാരികളുടെ ശ്രദ്ധനേടി കേരള ടൂറിസത്തിന്റെ ‘എന്റെ കേരളം എന്നും സുന്ദരം’ പ്രചാരണ വിഡിയോ. ലോകമെമ്പാടുമുള്ള വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ടുള്ള ‘എന്റെ കേരളം എന്നും സുന്ദരം’ പ്രചാരണ പരമ്പരയുടെ ഔദ്യോഗിക വിഡിയോ (https://www.youtube.com/watch?v=7_PXZbMR1kk) ആണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ‘മലയാള തിരുമുറ്റത്ത് കാണാനുണ്ടേറെ..’ എന്നു തുടങ്ങുന്ന 2.24 മിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോയില്‍ കായലും കടലും മലയോരങ്ങളുമടങ്ങിയ കേരളത്തിന്റെ വൈവിധ്യമാര്‍ന്ന ഭൂപ്രകൃതി കടന്നുവരുന്നു. ഏത് കാലാവസ്ഥക്കുമിണങ്ങിയ ടൂറിസം ഡെസ്റ്റിനേഷന്‍ എന്ന കേരളത്തിന്റെ സവിശേഷത വിളിച്ചോതി സഞ്ചാരികളെ ആകര്‍ഷിക്കുന്നതാണ് വിഡിയോയുടെ ഉള്ളടക്കം. കേരളത്തിന്റെ തനത് കലകളും ആചാരങ്ങളും ആഘോഷങ്ങളും നാടന്‍ ഭക്ഷണവുമെല്ലം വിഡിയോയുടെ ഭാഗമാണ്. കഴിഞ്ഞ ദിവസം വയനാട് മാനന്തവാടിയില്‍ നടന്ന ചടങ്ങില്‍ ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസാണ് വിഡിയോ പുറത്തിറക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.