മൃതസഞ്ജീവനി: ഹൃദയം മാറ്റിെവച്ചത് 64 രോഗികൾക്ക്
text_fieldsതിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിെൻറ മസ്തിഷ്കമരണാനന്തര അവയവദാനപദ്ധതിയായ മൃതസഞ്ജീവനി പ്രവർത്തനം ആരംഭിച്ച ശേഷം ഇതുവരെ ഹൃദയം മാറ്റിെവച്ചത് 64 പേർക്ക്. 64ാമത്തെ ഹൃദയം ഞായറാഴ്ച അങ്കമാലിയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മസ്തിഷ്കമരണം സംഭവിച്ച ആല്ബിന് പോളില്‍ നിന്ന് ചെന്നൈ ആശുപത്രിയിൽ കഴിയുന്ന 51 കാരനായ രോഗിക്കാണ് െവച്ചുപിടിപ്പിച്ചത്.
ഹൃദയത്തിെൻറ പ്രവര്‍ത്തനം മന്ദീഭവിച്ച് ജീവിതപ്രതീക്ഷ മങ്ങിയ നിരവധി രോഗികള്‍ക്ക് ഇതിനകം പദ്ധതി തുണയായി. 2013ല്‍ ആറ്, 2014ല്‍ ആറ്, 2015ല്‍ 14, 2016ല്‍ 18, 2017ല്‍ അഞ്ച്, 2018ല്‍ നാല്, 2019ല്‍ മൂന്ന്, 2020ല്‍ അഞ്ച്, 2021 ഒക്ടോബര്‍ 24 വരെ മൂന്ന് എന്നിങ്ങനെയാണ് ഹൃദയം മാറ്റിെവക്കല്‍ ശസ്ത്രക്രിയകള്‍ നടന്നത്. സംസ്ഥാനത്തിനകത്ത് ഏഴുതവണയും സംസ്ഥാനത്തിനുപുറത്ത് 13 തവണയും എയർ ആംബുലൻസിെൻറ സഹായത്തോടെയാണ് ഹൃദയം കൃത്യസമയത്ത് ലക്ഷ്യസ്ഥാനത്തെത്തിച്ചത്. നിര്‍ധന രോഗികള്‍ക്ക് എത്രയുംവേഗം ഹൃദയം മാറ്റിെവച്ച് അവരുടെ ജീവന് സംരക്ഷിക്കുന്നതിന് എയർ ആംബുലൻസ് ഏര്‍പ്പാടാക്കാൻ സംസ്ഥാന സര്‍ക്കാറിെൻറയും വിവിധ ഏജൻസികളുെടയും ഇടപെടലുകളും ഉണ്ടായി.
മൃതസഞ്ജീവനി അപ്രോപ്രിയേറ്റ് അതോറിറ്റി കൂടിയായ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. റംലാബീവി, ജോ. ഡി.എം.ഇ ഡോ. തോമസ് മാത്യു, മൃതസഞ്ജീവനി സംസ്ഥാന കണ്‍വീനറും മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലുമായ ഡോ. സാറാ വര്‍ഗീസ്, സംസ്ഥാന നോഡല്‍ ഓഫിസര്‍ ഡോ. നോബിള്‍ ഗ്രേഷ്യസ്, വിവിധ ആശുപത്രികളിലെ ട്രാന്‍സ്പ്ലാൻറ് പ്രൊക്യുവര്‍മെൻറ് മാനേജര്‍മാര്‍, ട്രാന്‍സ്പ്ലാൻറ് കോ ഓര്‍ഡിനേറ്റര്‍മാര്‍ എന്നിവരടങ്ങുന്ന സംഘത്തിെൻറ കൂട്ടായ പ്രവര്‍ത്തനമാണ് പദ്ധതിക്ക് കരുത്തുപകരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.