കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് അഭിമുഖം; എത്തിയത് 200 ലേറെ പേർ
text_fieldsതിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനിടെ മാനദണ്ഡങ്ങൾ ലംഘിച്ച് ജലഅതോറിറ്റിയിൽ അഭിമുഖം. ക്വാളിറ്റി കൺട്രോൾ ഡിവിഷനിലെ ക്വാളിറ്റി മാനേജർ, അസി.ക്വാളിറ്റി മാനേജർ, ഡി.ടി.പി ഓപറേറ്റർ അടക്കം വിവിധ തസ്തികകളിലേക്കാണ് അഭിമുഖം നടന്നത്. പൊതുചടങ്ങുകൾക്കും മറ്റും കർശന നിയന്ത്രണമുണ്ടായിരിക്കെ 200 ഓളം പേരാണ് അഭിമുഖത്തിനായി വന്നത്.
കോവിഡ് സാഹചര്യത്തിൽ അഭിമുഖം മാറ്റിവെക്കണമെന്ന് ആവശ്യമുയർന്നെങ്കിലും പരിഗണിച്ചില്ലെന്നും ആരോപണമുണ്ട്. പ്രതിഷേധമുയർന്ന സാഹചര്യത്തിൽ പലയിടങ്ങളിലായി അഭിമുഖം വികേന്ദ്രീകരിച്ച് നടത്തുകയായിരുന്നു.
അതേസമയം 200 ഓളം പേർ ഈ സമയങ്ങളിലെല്ലാം കോമ്പൗണ്ടിനുള്ളിലുണ്ടായിരുന്നു. ഇന്റർവ്യൂവിൽ പങ്കെടുക്കാനായി വിദൂരങ്ങളിൽ നിന്നടക്കം നിരവധി പേർ എത്തി.
ഞായറാഴ്ചയിലെ കണക്ക് പ്രകാരം മൊത്തം കോവിഡ് കേസുകളിൽ രണ്ടാം സ്ഥാനത്താണ് തലസ്ഥാന ജില്ല. തിങ്കളാഴ്ച തിരുവനന്തപുരം സി കാറ്റഗറിയിലേക്കെത്തിയിട്ടുണ്ട്. 8980 പേർക്കാണ് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത്. ടി.പി.ആറും ഉയർന്ന നിലയിലാണ്. ഈ സാഹചര്യത്തിൽകൂടിയാണ് ജലഅതോറിറ്റി ഇന്റർവ്യൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.