മാനസിക വളർച്ചയില്ലാത്ത കുട്ടിക്ക് പീഡനം; മുത്തച്ഛൻ പിടിയിൽ
text_fieldsകിളിമാനൂർ: മാനസിക വളർച്ചയില്ലാത്ത എട്ടു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പെൺകുട്ടിയുടെ ഉറ്റബന്ധു അറസ്റ്റിൽ. കിളിമാനൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
കഴിഞ്ഞ ഓണസമയത്താണ് പെൺകുട്ടിയുടെ പിതാവിെൻറ അച്ഛൻ പെൺകുട്ടിയെ പീഡിപ്പിച്ചത്. തുടർന്ന് ബന്ധുക്കൾ പെൺകുട്ടിയുമായി പൊലീസിൽ പരാതി നൽകുകയായിരുന്നു. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ച പൊലീസ് കഴിഞ്ഞദിവസം കാരേറ്റ് ജങ്ഷനിൽ വെച്ച് പ്രതിയെ പിടികൂടുകയായിരുന്നു.
റൂറൽ എസ്.പി കെ. മധുവിെൻറ നിർദേശാനുസരണം ആറ്റിങ്ങൽ ഡിവൈ.എസ്.പി ഡി.എസ്. സുനീഷ് ബാബുവിെൻറ നേതൃത്വത്തിൽ കിളിമാനൂർ ഐ.എസ്.എച്ച്.ഒ എസ്. സനൂജ്, എസ്.ഐമാരായ വിജിത്ത്.കെ. നായർ, സത്യദാസ്, എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ആറ്റിങ്ങൽ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മാജിസ്ട്രേറ്റ് കോടതി പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.