മൊബൈൽ ഫോണിന് തകരാർ; നഷ്ടം നൽകാൻ ഉത്തരവ്
text_fieldsതൃശൂർ: മൊബൈൽ ഫോണിന് തകരാർ ആരോപിച്ച് ഫയൽ ചെയ്ത ഹരജിയിൽ ജില്ല ഉപഭോക്തൃ തർക്ക പരിഹാര കൗൺസിലിൽനിന്ന് പരാതിക്കാരന് അനുകൂല ഉത്തരവ്. മാള കുരുവിലശ്ശേരിയിലെ തട്ടാരുപറമ്പിൽ വീട്ടിൽ ടി.എം. രഘുനാഥിെൻറ പരാതിയിൽ കൊച്ചി തൃക്കാക്കര മാർക്ക് ഇലക്ട്രോണിക്സിനെതിരെയാണ് ഉത്തരവ്.
രഘുനാഥ് 1800 രൂപ നൽകി െമാബൈൽ ഫോൺ വാങ്ങുേമ്പാൾതെന്ന കവറിൽ ഒരു വിടവ് കണ്ടു. ഇത് ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ സാരമാക്കാനില്ലെന്നാണ് കടയുടമ മറുപടി നൽകിയത്.
ഒരാഴ്ച കഴിയുന്നതിനു മുമ്പ് പാനൽ കവർ ഇളകി ഊരി വന്നു. പരാതിപ്പെട്ടപ്പോൾ നന്നാക്കിത്തരാമെന്നു പറഞ്ഞ് വാങ്ങിവെച്ചു. ഒരാഴ്ച കഴിഞ്ഞ് അന്വേഷിച്ചപ്പോൾ മൊബൈലിൽ വെള്ളം കയറിയിരിക്കുകയാണെന്നും നന്നാക്കാൻ 1000 രൂപയോളം ചെലവ് വരുമെന്നും പറഞ്ഞു. തുടർന്നാണ് പരാതി ഫയൽ ചെയ്തത്.
തെളിവുകൾ പരിഗണിച്ച പ്രസിഡൻറ് സി.ടി. ബാബു, അംഗങ്ങളായ ഡോ. കെ. രാധാകൃഷ്ണൻ നായർ, എസ്. ശ്രീജ എന്നിവരടങ്ങിയ കൗൺസിൽ ഫോൺ മാറ്റി നൽകാനും നഷ്ടപരിഹാരമായി 5,000 രൂപ നൽകാനും അതിന് കഴിയില്ലെങ്കിൽ 6,800 രൂപയും വാങ്ങിയ തീയതി മുതൽ 12 ശതമാനം പലിശയും നൽകാനും ഉത്തരവിടുകയായിരുന്നു. പരാതിക്കാരന് വേണ്ടി അഡ്വ. എ.ഡി. ബെന്നി ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.