നെല്ലനാട് മഴക്കാലപൂര്‍വ ശുചീകരണത്തിന് തുടക്കം
text_fieldsവെഞ്ഞാറമൂട്: നെല്ലനാട് പഞ്ചായത്തില്‍ മഴക്കാല പൂര്‍വശുചീകരണത്തിന് തുടക്കമായി. വെഞ്ഞാറമൂട് കെ.എസ്.ആര്.ടി.സി. ഡിപ്പോയിലെ ശുചീകരണം ഡി.കെ.മുരളി എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് ബീനാ രാജേന്ദ്രന്, വൈസ് പ്രസിഡന്റ് കീഴായിക്കോണം സോമന്, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ വെഞ്ഞാറമൂട് സുധീര്‍, സജീന, ഉഷാ കുമാരി, പഞ്ചായത്തംഗങ്ങളായ വി.കെ ഹരി, പ്രസാദ് ബാബു, മാണിക്കംഗലം ബാബു, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സന്തോഷ്.ജി, വെഞ്ഞാറമൂട് ജി.എച്ച്.എസ്.എസ്. പ്രിന്‍സിപ്പല്‍ സജീവ്, എന്‍.എസ്.എസ്. പ്രോഗ്രാം ഓഫിസര്‍ അഭിലാഷ് എന്നിവര്‍ പങ്കെടുത്തു.
ആശാ വര്‍ക്കര്‍മാര്‍, ആരോഗ്യ സേനാ പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, വെഞ്ഞാറമൂട് ജി.എച്ച്.എസ്.എസ്, മുസ്ലിം അസോസിയേഷന് എന്‍ജിനീയറിങ് കോളജിലെ എന്‍.എസ്.എസ് യൂനിറ്റ് എന്നിവയുടെ സഹകരണത്തോടെയാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.