പാര്‍ട്ടി കെട്ടിടത്തില്‍ യുവതി തൂങ്ങിമരിച്ച സംഭവം; മൃതദേഹം വീട്ടില്‍ എത്തിക്കുന്നതിനിടെ നാടകീയ രംഗങ്ങള്‍
text_fieldsപാറശ്ശാല: സി.പി.എം ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ തൂങ്ങിമരിച്ച പാർട്ടിപ്രവര്‍ത്തകയുടെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുവരുന്നതിനിടെ ഉദിയന്‍കുളങ്ങരയില്‍ സി.പി.എം പ്രവർത്തകരും കോണ്‍ഗ്രസുകാരും ഏറ്റുമുട്ടി.ആശയുടെ മരണത്തിനുകാരണക്കാരായ സി.പി.എം നേതാക്കളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ചെങ്കല്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉദിയന്‍കുളങ്ങരയില്‍ രാവിലെ മുതല്‍ ധർണ നടത്തിവരുകയായിരുന്നു.
വൈകുന്നേരം മൂന്നിന് മൃതദേഹവുമായി എത്തിയ ആംബുലൻസ് കോൺഗ്രസ് പ്രവർത്തകർ തടയാൻ ശ്രമിച്ചു. പൊലീസ് ആംബുലൻസ് കടത്തിവിെട്ടങ്കിലും പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകരും അവിടെയെത്തിയ സി.പിഎം പ്രവര്‍ത്തകരും തമ്മിൽ ഏറ്റുമുട്ടി. രണ്ടുകൂട്ടരെയും പിരിച്ചുവിടാനുള്ള ശ്രമത്തിനിടെ പൊലീസ് ലാത്തി വീശി.
സി.പി.എമ്മുമായി പൊലീസ് ഒത്തുകളിക്കുന്നെന്ന് ആരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒരു മണിക്കൂറോളം ദേശീയപാത ഉപരോധിച്ചു. തുടർന്ന് പൊലീസുമായുണ്ടാക്കിയ ഒത്തുതീർപ്പിെൻറ അടിസ്ഥാനത്തിൽ കോൺഗ്രസ് പ്രവർത്തകർ സമരം അവസാനിപ്പിച്ചു. സി.പി.എം നേതാക്കളായ കൊറ്റാമം രാജനെയും അലത്തറവിളാകം ജോയിയെയും ഉടന്‍ പിടികൂടുമെന്ന് പൊലീസ് ഉറപ്പുനൽകിയതായി കോൺഗ്രസ് പ്രവർത്തകർ പറഞ്ഞു.
ധർണയില്‍ വി.എസ്. ശിവകുമാര്‍ എം.എല്‍.എ, ആര്. സെല്‍വരാജ്, കെ.പി.സി.സി സെക്രട്ടറി ആര്. വല്സലന്, എ.ടി. ജോര്‍ജ്, െകാറ്റാമം ലിജിത്ത്, ചെങ്കല്‍ റെജി, രഞ്ജിത്ത് റാവു, െകാല്ലിയോട് സത്യനേശന് തുടങ്ങിയവർ സംസാരിച്ചു. മരിച്ച യുവതിയുടെ മൃതദേഹം അരമണിക്കൂര്‍ ഇവരുടെ കുടുംബവീട്ടില്‍ പൊതുദര്‍ശനത്തിനു െവച്ച ശേഷം തിരുവനന്തപുരം ശാന്തികവാടത്തില്‍ സംസ്കരിച്ചു.
ആശാ വർക്കറുടെ ആത്മഹത്യ: സമഗ്രാന്വേഷണം വേണം –വെൽഫെയർ പാർട്ടി
തിരുവനന്തപുരം: ചെങ്കൽ ഗ്രാമപഞ്ചായത്തിലെ ആശാവർക്കറും സി.പി.എം പ്രവർത്തകയുമായ ആശ പാർട്ടി ഓഫിസിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ സമഗ്രാന്വേഷണം വേണമെന്ന് വെൽഫെയർ പാർട്ടി ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു.
സി.പി.എം സജീവപ്രവർത്തകയായിരുന്ന ആശയുടെ ആത്മഹത്യക്ക് കാരണക്കാരായവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും കുടുംബത്തിന് നീതി ലഭിക്കണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ആശയുടെ കുടുംബത്തെ ജില്ല പ്രസിഡൻറ് എൻ.എം. അൻസാരി, ജനറൽ സെക്രട്ടറി അഡ്വ. അനിൽകുമാർ, സെക്രട്ടറിമാരായ ഷറഫുദ്ദീൻ, ടി.എൽ. മുംതാസ് ബീഗം എന്നിവർ സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.