വിവാഹ വാഗ്ദാനം നൽകി പീഡനം; പ്രതിക്ക് 20 വർഷം കഠിനതടവ്
text_fieldsതിരുവനന്തപുരം: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 20 വർഷം കഠിനതടവും 25,000 രൂപ പിഴയും. കായംകുളം ആറാട്ടുപുഴ സ്വദേശി സരീഷ് മധുവിനെയാണ് (35) തിരുവനന്തപുരം അതിവേഗ കോടതി ജഡ്ജി ആർ. ജയകൃഷ്ണൻ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ ഒമ്പത് മാസം കൂടുതൽ ശിക്ഷ അനുഭവിക്കണം. പിഴ തുക പീഡനത്തിനിരയായ യുവതിക്ക് നൽകണം.
2014 നാണ് സംഭവം. എറണാകുളത്ത് ജോലി ചെയ്യുകയായിരുന്ന യുവതിയെ രാഹുൽ എന്ന പേരിൽ പരിചയപ്പെട്ടാണ് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചത്. യുവതി നൽകിയ പരാതിയിൽ മെഡിക്കൽ കോളജ് പൊലീസാണ് കേസ് എടുത്തത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ആർ.എസ്. വിജയ് മോഹൻ ഹാജരായി. യുവതിക്ക് സർക്കാർ നഷ്ടപരിഹാരം നൽകണമെന്നും ഉത്തരവിൽ പറയുന്നു. മെഡിക്കൽ കോളജ് സി.ഐയായിരുന്ന പി. ഷാജിമോൻ, സി.ഐയായിരുന്ന ബി. വിനോദ് എന്നിവരാണ് അന്വേഷണം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.