Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപൊലീസ്​ നിയമഭേദഗതി...

പൊലീസ്​ നിയമഭേദഗതി പാർട്ടി തീരുമാനിച്ചത്​, സൂക്ഷ്​മതല ചർച്ചയുണ്ടായില്ല –എം.എ. ബേബി

text_fields
bookmark_border
പൊലീസ്​ നിയമഭേദഗതി പാർട്ടി തീരുമാനിച്ചത്​, സൂക്ഷ്​മതല ചർച്ചയുണ്ടായില്ല –എം.എ. ബേബി
cancel

തി​രു​വ​ന​ന്ത​പു​രം: പൊ​ലീ​സ് നി​യ​മ​ഭേ​ദ​ഗ​തി പാ​ര്‍ട്ടി ച​ർ​ച്ച ചെ​യ്​​ത്​ തീ​രു​മാ​നി​ച്ച​താ​ണെ​ന്നും എ​ന്നാ​ല്‍ സൂ​ക്ഷ്മ​ത​ല​ത്തി​ല്‍ ച​ര്‍ച്ച ന​ട​ത്താ​നാ​യി​ല്ലെ​ന്നും സി.​പി.​എം പോ​ളി​റ്റ്​ ബ്യൂ​റോ അം​ഗം എം.​എ. ബേ​ബി. അ​തു​കൊ​ണ്ടാ​ണ് ഇൗ ​വി​ഷ​യ​ത്തി​ൽ പ​ല​ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന്​ വി​മ​ര്‍ശ​ന​ങ്ങ​ളു​ണ്ടാ​യ​പ്പോ​ള്‍ പി​ന്‍വ​ലി​ച്ച​ത്. മു​ഖ്യ​മ​ന്ത്രി​യു​ടെ ഉ​പ​ദേ​ഷ്​​ടാ​വാ​യ ര​മ​ണ്‍ ശ്രീ​വാ​സ്ത​വ​ക്ക്​ ബ​ന്ധ​മി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി​ത​ന്നെ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. രാ​ജ്യം​ക​ണ്ട മി​ക​ച്ച ഭ​ര​ണാ​ധി​കാ​രി​യാ​ണ് പി​ണ​റാ​യി വി​ജ​യ​നെ​ന്നും ജി​ല്ല പ​ത്ര പ്ര​വ​ർ​ത്ത​ക യൂ​നി​യ​ൻ സം​ഘ​ടി​പ്പി​ച്ച മു​ഖാ​മു​ഖ​ത്തി​ൽ ബേ​ബി പ​റ​ഞ്ഞു.

കെ.​എ​സ്.​എ​ഫ്.​ഇ​യി​ലെ വി​ജി​ല​ന്‍സ് പ​രി​ശോ​ധ​ന സം​ബ​ന്ധി​ച്ച് സം​സ്ഥാ​ന സെ​ക്ര​േ​ട്ട​റി​യ​റ്റ് വി​ശ​ദീ​ക​രി​ച്ച​തി​ല്‍ എ​ല്ലാ​മു​ണ്ട്. ഇ​ട​ത് ന​യ​ങ്ങ​ളെ​ല്ലാം അ​തേ​പോ​ലെ ന​ട​പ്പാ​ക്കാ​നു​ള്ള രാ​ഷ്​​ട്രീ​യ സാ​ഹ​ച​ര്യ​മ​ല്ല സം​സ്​​ഥാ​ന​ത്ത്​ നി​ല​നി​ല്‍ക്കു​ന്ന​തെ​ന്ന് മാ​വോ​വാ​ദി വേ​ട്ട, യു.​എ.​പി.​എ തു​ട​ങ്ങി​യ ചോ​ദ്യ​ങ്ങ​ൾ​ക്ക്​ മ​റു​പ​ടി​യാ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ത്ത​രം വി​ഷ​യ​ങ്ങ​ളി​ൽ സ്വ​ന്തം നി​ല​പാ​ട് പു​റ​ത്തു​പ​റ​യാ​നാ​കാ​ത്ത​തി​ല്‍ ആ​ത്മ​സം​ഘ​ര്‍ഷ​മു​ണ്ടോ​യെ​ന്ന ചോ​ദ്യ​ത്തി​ന് പാ​ര്‍ട്ടി നി​ല​പാ​ട് വി​ശ​ദീ​ക​രി​ക്കാ​ന്‍ ചു​മ​ത​ല​പ്പെ​ട്ട​യാ​ളാ​ണ് താ​നെ​ന്നും അ​തി​നാ​ൽ അ​ക്കാ​ര്യം പ​റ​യു​ന്ന​തി​ല്‍ ആ​ത്മ​സം​ഘ​ര്‍ഷം തോ​ന്നാ​റി​ല്ലെ​ന്നും അ​​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ഇ​ട​ത്​ ഭ​ര​ണ​ത്തി​ൽ വി​ജി​ല​ന്‍സി​ന് നി​യ​മ​പ​ര​മാ​യി പ്ര​വ​ര്‍ത്തി​ക്കാ​നു​ള്ള അ​ധി​കാ​ര​വും സ്വാ​ത​ന്ത്ര​വും ഉ​ത്ത​ര​വാ​ദി​ത്ത​വു​മു​ണ്ട്. എ​ന്നാ​ൽ എ​ന്‍ഫോ​ഴ്‌​സ്‌​മെൻറ്​ ഡ​യ​റ​ക്ട​റേ​റ്റ് ഉ​ൾ​പ്പെ​ടെ കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ൾ അ​ങ്ങ​നെ​യ​ല്ലെ​ന്ന് രാ​ജ്യ​ത്താ​കെ​യു​ള്ള അ​വ​രു​ടെ പ്ര​വ​ര്‍ത്ത​നം പ​രി​ശോ​ധി​ച്ചാ​ല്‍ വ്യ​ക്ത​മാ​കും.

മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ഡീ​ഷ​ന​ൽ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി സി.​എം. ര​വീ​ന്ദ്ര​നെ എ​ന്‍ഫോ​ഴ്‌​സ്‌​മെൻറ്​ ഡ​യ​റ​ക്ട​റേ​റ്റ് ചോ​ദ്യം​ചെ​യ്യാ​ന്‍ വി​ളി​പ്പി​ച്ച​തി​ല്‍ അ​ന്ധാ​ളി​പ്പ് വേ​ണ്ട. ഇ​പ്പോ​ള്‍ ഇ​ക്കാ​ര്യം പാ​ര്‍ട്ടി ച​ര്‍ച്ച ചെ​യ്തി​ട്ടി​ല്ല. തെ​ളി​വു​ക​ളും അ​ന്വേ​ഷ​ണ​വി​വ​ര​ങ്ങ​ളും പു​റ​ത്തു​വ​ര​ട്ടെ. അ​ഭ്യൂ​ഹ​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി ഇൗ ​വി​ഷ​യ​ത്തി​ൽ ച​ര്‍ച്ച ന​ട​ത്തേ​ണ്ട​തി​ല്ല.

മു​ഖ്യ​മ​ന്ത്രി നേ​രി​ട്ട് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന് ഇ​റ​ങ്ങാ​ത്ത​ത് കോ​വി​ഡ് മാ​ന​ദ​ണ്ഡം പാ​ലി​ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശി​ക്കു​ന്ന വ്യ​ക്തി എ​ന്ന നി​ല​യി​ലാ​ണ്. അ​ദ്ദേ​ഹം ഓ​ണ്‍ലൈ​നി​ലൂ​ടെ​യും വാ​ർ​ത്ത​സ​മ്മേ​ള​ന​ങ്ങ​ളി​ലൂ​ടെ​യും പ്ര​ചാ​ര​ണ​ത്തി​ന് നേ​തൃ​ത്വം ന​ല്‍കി​യാ​ല്‍ മ​തി​യെ​ന്ന് പാ​ര്‍ട്ടി തീ​രു​മാ​നി​ച്ച​താ​ണ്. വി​ക​സ​ന​വും അ​പ​വാ​ദ വ്യ​വ​സാ​യ​വും ത​മ്മി​ലു​ള്ള മ​ത്സ​ര​മാ​ണ് ഈ ​െ​ത​ര​ഞ്ഞെ​ടു​പ്പി​ല്‍ ന​ട​ക്കു​ന്ന​ത്.

സം​സ്ഥാ​ന സ​ര്‍ക്കാ​റി​െൻറ മാ​ത്ര​മ​ല്ല കേ​ന്ദ്ര സ​ർ​ക്കാ​റി​േ​ൻ​റ​തു​ൾ​പ്പെ​ടെ വി​ല​യി​രു​ത്ത​ലാ​കും ഈ ​തെ​ര​ഞ്ഞെ​ടു​പ്പ്. ക​ഴി​ഞ്ഞ​ത​വ​ണ നേ​ടി​യ​തി​നേ​ക്കാ​ള്‍ മി​ക​ച്ച​വി​ജ​യം എ​ല്‍.​ഡി.​എ​ഫ് നേ​ടും. അ​ങ്ങ​നെ പ​റ​യാ​ൻ യു.​ഡി.​എ​ഫ്​ നേ​തൃ​ത്വ​ത്തി​ന്​ ധൈ​ര്യ​മ​ു​ണ്ടോ. എ​സ്.​ഡി.​പി.​െ​എ, വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി എ​ന്നി​വ​രു​മാ​യു​ള്ള ബ​ന്ധം സം​ബ​ന്ധി​ച്ച്​ യു.​ഡി.​എ​ഫി​ൽ ഇ​പ്പോ​ഴും ത​ർ​ക്കം തു​ട​രു​ക​യാ​ണെ​ന്നും ബേ​ബി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Police Amendment Billpolice lawM.A. Baby
Next Story