സൂക്ഷ്മപരിശോധന കഴിഞ്ഞു;തിരുവനന്തപുരത്ത് മത്സരിക്കാൻ 107 പേർ
text_fieldsതിരുവനന്തപുരം: നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായപ്പോൾ ജില്ലയിൽ 14 മണ്ഡലങ്ങളിലായി മത്സരിക്കുന്നത് 107 പേർ. 23 പത്രിക തള്ളി. അതേസമയം ജില്ലയിലെ മുന്നണികളുടെ സ്ഥാനാർഥികളെല്ലാം സൂക്ഷ്മപരിശോധന കടമ്പ മറികടന്നു. മാർച്ച് 22 വരെ പത്രിക പിൻവലിക്കാം. ഇക്കുറി പ്രധാന സ്ഥാനാർഥികൾക്കടക്കം വെല്ലുവിളിയായി അപരന്മാരുണ്ട്. നേമത്ത് യു.ഡി.എഫ് സ്ഥാനാർഥി കെ. മുരളീധരന് വെല്ലുവിളിയായി മുരളീധരൻ നായരുണ്ട്.
ബി.െജ.പി സ്ഥാനാർഥി കുമ്മനം രാജശേഖരന് തലവേദനയായി രാജശേഖരനും മത്സരിക്കുന്നു. അരുവിക്കരയിൽ എൽ.ഡി.എഫ് സ്ഥാനാർഥി ജി. സ്റ്റീഫന്‍ ഡി. സ്റ്റീഫൻ വെല്ലുവിളിയുയർത്തും. വർക്കല, ചിറയിൻകീഴ്, നെടുമങ്ങാട്, കഴക്കൂട്ടം, തിരുവനന്തപുരം മണ്ഡലങ്ങളിൽ യു.ഡി.എഫ് സ്ഥാനാർഥികൾക്ക് സമാന പേരുകളിൽ സ്ഥാനാർഥികളുണ്ട്. വർക്കലയിലെ യു.ഡി.എഫ് സ്ഥാനാർഥി ബി.ആർ.എം. ഷെഫീറിന് ഷെഫീറും നെടുമങ്ങാട് പി.എസ്. പ്രശാന്തിന് പ്രശാന്ത് സിയും കഴക്കൂട്ടത്ത് എസ്.എസ്. ലാലിന് ലാലുമോനും തിരുവനന്തപുരത്ത് വി.എസ്. ശിവകുമാറിന് ശിവകുമാർ കെയും വെല്ലുവിളിയാകും.
തിരുവനന്തപുരത്ത് ആൻറണി രാജു എൽ.ഡി.എഫ് സ്ഥാനാർഥിയായിരിക്കെ 'രാജു ആൻറണി'യും 'ആൻറണി രാജു'വും മത്സരരംഗത്തുണ്ട്. സൂക്ഷ്മപരിശോധന പൂർത്തിയാകുേമ്പാൾ കൂടുതൽ സ്ഥാനാർഥികൾ മത്സരരംഗത്തുള്ളത് നേമത്താണ് -12 പേർ.
തള്ളിയ പത്രികകൾ
വിവേകാന്ദന്- വര്‍ക്കല -സ്വതന്ത്രന്
നിഷി എസ് -വര്‍ക്കല -ശിവസേന
കവിത ആര്- ആറ്റിങ്ങല്‍ -സി.പി.എം
സുനില്‍കുമാര്‍ എസ് -ആറ്റിങ്ങല്‍ -ബി.ജെ.പി
മനോജ് കുമാര്‍ ബി- ചിറയിന്‍കീഴ് -സി.പി.ഐ
ഷെറീഫ് പി.എസ്- നെടുമങ്ങാട് -സി.പി.ഐ
അശോകന് പി- വാമനപുരം -സ്വതന്ത്രന്
അനില്‍കുമാര്‍- കഴക്കൂട്ടം -സി.പി.എം
വിക്രമന് നായര്‍ വി- കഴക്കൂട്ടം -ബി.ജെ.പി
കെ.സി. വിക്രമന്- വട്ടിയൂര്‍ക്കാവ് -സി.പി.എം
സഹദേവന്- വട്ടിയൂര്‍ക്കാവ് -സ്വതന്ത്രന്
സുശീലന്- തിരുവനന്തപുരം -സ്വതന്ത്രന്
ബാബു- തിരുവനന്തപുരം -സ്വതന്ത്രന്
പി. അശോക് കുമാര്‍- തിരുവനന്തപുരം -ബി.ജെ.പി
ജി. സിദ്ധാർഥന്- തിരുവനന്തപുരം -ബി.എസ്.പി
ജി. രവീന്ദ്രന്- നേമം -സ്വതന്ത്രന്
ഹമീദ് ഖാന്- നേമം -റിപ്പബ്ലിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എ)
സുരഭി എസ്- അരുവിക്കര -ബി.എസ്.പി
ഷൗക്കത്തലി- അരുവിക്കര -സി.പി.എം
ഡെന്നിസണ്‍ ഇ- പാറശ്ശാല -സ്വതന്ത്രന്
ജമീല പ്രകാശം- കോവളം -ജനതാദള്‍ (എസ്)
കെ.എസ്. സാജന്- കോവളം -ബി.ജെ.പി
ബിബിന്‍ എസ്.ബി- നെയ്യാറ്റിന്‍കര -സ്വതന്ത്രന്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.