സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ മികച്ച നിലവാരത്തിലേക്ക് -സ്പീക്കർ
text_fieldsനെടുമങ്ങാട്: പൊതുവിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഫലമായി സ്വകാര്യ വിദ്യാലയങ്ങളുടെ നിലവാരത്തിലേക്ക് കേരളത്തിലെ സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ മാറിയെന്ന് സ്പീക്കര്‍ എം.ബി. രാജേഷ് പറഞ്ഞു. ജി. സ്റ്റീഫൻ എം.എല്‍.എയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പ്രതിഭാ സംഗമം 'തിളക്കം 2022' ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സ്പീക്കർ.
ഉയര്‍ന്ന മാര്‍ക്ക് നേടുകയല്ല മികവിന്റെ അടിസ്ഥാനമെന്നും ജീവിത വിജയം നേടുകയാവണം കുട്ടികളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. പ്ലസ് ടു പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്ക് നേടിയ കുട്ടികള്‍ക്ക് സ്പീക്കര്‍ പുരസ്കാരം നല്കി.
അരുവിക്കര മണ്ഡലത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ 365 വിദ്യാർഥികളെ ചടങ്ങില്‍ അനുമോദിച്ചു. എസ്.എസ്.എല്‍.സി പരീക്ഷയില്‍ മണ്ഡലത്തില്‍ നൂറു ശതമാനം വിജയം നേടിയ ജി.വി.എച്ച്.എസ്.എസ് വീരണകാവ്, ജി.വി.എച്ച്.എസ്.എസ് അരുവിക്കര, ജി.എച്ച്.എസ് ആനപ്പാറ, ജി.എച്ച്.എസ് ചെറ്റച്ചല്‍, പനയ്ക്കോട് വി.കെ. കാണി ജി.എച്ച്.എസ് എന്നീ സ്കൂളുകള്‍ക്ക് പ്രത്യേക പുരസ്കാരങ്ങളും നല്കി.
ആര്യനാട് വി.കെ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ജി. സ്റ്റീഫന്‍ എം.എല്‍.എ അധ്യക്ഷതവഹിച്ചു. പങ്കജകസ്തൂരി മാനേജിങ് ഡയറക്ടര്‍ ജെ. ഹരീന്ദ്രന്‍ നായര്‍ മുഖ്യാതിഥിയായിരുന്നു. ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, വിവിധ സ്കൂള്‍ അധ്യാപകര്‍, പി.ടി.എ ഭാരവാഹികള്‍, രക്ഷാകർത്താക്കള്, സാമൂഹിക പ്രവര്‍ത്തകര്‍ തുടങ്ങിയവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.