വിഴിഞ്ഞം തീരത്ത് രണ്ട് മൃതദേഹങ്ങൾ അടിഞ്ഞു; അന്വേഷണം തുടങ്ങി
text_fieldsവിഴിഞ്ഞം: കഴിഞ്ഞ ദിവസങ്ങളിൽ കടലിൽ പൊങ്ങിയത് രണ്ട് മൃതദേഹങ്ങൾ. മൂന്നാമതൊന്ന് കണ്ടെത്തിയെന്ന മത്സ്യത്തൊഴിലാളികളുടെ അറിയിപ്പിനെതുടർന്ന് വിഴിഞ്ഞം തീരദേശ പൊലീസ് ശംഖുംമുഖം ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ വൈകിയും തിരച്ചിൽ നടത്തി. ക്രിസ്മസ് ആഘോഷത്തിനിടെ ഇവർ വെള്ളത്തിൽ വീണതാകാമെന്ന വിശ്വാസത്തിൽ പൊലീസ്.
കാട്ടാക്കട പോങ്ങുംമൂട് ചീനിവിള റോഡരികത്ത് വീട്ടിൽ സന്തോഷ് കുമാർ (36) ആണ് മരിച്ച ഒരാൾ. ഇയാളുടെ ഫോട്ടോയും കൈയിൽ പച്ചകുത്തിയതും കണ്ട ഭാര്യാസഹോദരനാണ് തിരിച്ചറിഞ്ഞത്. ഭാര്യയും മക്കളുമായി അകന്ന് കഴിയുന്ന സന്തോഷ് കുമാർ എങ്ങനെ വിഴിഞ്ഞത്ത് എത്തിയെന്നത് വ്യക്തമല്ലെന്നും ബന്ധുക്കൾ പറയുന്നു.തിങ്കളാഴ്ച വൈകുന്നേരം നാലോടെ വിഴിഞ്ഞം മുഹിയുദ്ദീൻ പള്ളിക്ക് സമീപമാണ് മൃതദേഹം കണ്ടത്. തീരദേശ പൊലീസ് കരക്കെത്തിച്ച മൃതദേഹം നടപടികൾക്കുശേഷം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
കഴിഞ്ഞ ദിവസം പനത്തുറ പുലിമുട്ടിന് സമീപത്തുനിന്ന് യുവാവിെൻറ മൃതദേഹം കണ്ടെത്തിയിരുന്നു. അന്വേഷണത്തിൽ പൂന്തുറ മണപ്പുറം വീട്ടിൽ സാജൻ (33) ആണെന്ന് തിരിച്ചറിഞ്ഞു. 25 ന് കാണാതായെന്ന് ബന്ധുക്കൾ തീരദേശ പൊലീസിന് മൊഴി നൽകിയിരുന്നു. ഇതിനിടയിൽ വൈകുന്നേരം ഒരാളുടെ മൃതദേഹം ശംഖുംമുഖം ഭാഗത്ത് ഒഴുകി നടക്കുന്നതായ വിവരം പൊലീസിന് ലഭിച്ചത്. ക്രിസ്മസ് ദിനത്തിൽ പൂവാറിൽ കാണാതായ ക്ലമന്റിനായുള്ള അന്വേഷണവും തുടരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.