കല്ലാര്‍ വൈദ്യുതി സെക്ഷന്‍ ഓഫിസില്‍ മതിലുപൊളിച്ച് കാട്ടാന കയറി
text_fieldsവിതുര: വന്യജീവി ആക്രമണത്തില്‍നിന്ന് നാട്ടുകാരെ രക്ഷിക്കേണ്ട വനംവകുപ്പ് ജീവനക്കാര്‍ക്കും രക്ഷയില്ലാത്ത അവസ്ഥ. കഴിഞ്ഞദിവസം പൊന്മുടി കല്ലാര്‍ സെക്ഷന്‍ ഓഫിസില്‍ മതിലുപൊളിച്ച് കാട്ടാന കയറി. ഓഫിസിന് ചുറ്റിലും ജീവനക്കാര്‍ നട്ട വാഴയും മരച്ചീനിയും ചവിട്ടിമെതിച്ചു.
കല്ലാറിന്റെ കരയില്‍ കൂടിയാണ് ആന ഓഫിസിനകത്തേക്ക് കയറിയത്. പുലര്‍ച്ച രണ്ടുമണിയോടെ ബഹളം കേട്ട വനപാലകര്‍ നോക്കിയപ്പോള്‍ ഓഫിസിന്റെ മുറ്റത്ത് വാഴ തിന്നുകൊണ്ട് നില്ക്കുന്ന ആനയെയാണ് കണ്ടത്. ഉടന്‍ ഓഫിസിന് ചുറ്റുമുള്ള ലൈറ്റുകളിട്ട് ബഹളമുണ്ടാക്കിയതോടെ ആന പൊളിച്ച മതിലിന്റെ ഭാഗത്തുകൂടി തന്നെ ഇറങ്ങി വനത്തിലേക്ക് പോയി. കല്ലാര്‍, പൊന്മുടി, ആനപ്പാറ, ചിറ്റാര്‍, മണലി തുടങ്ങിയ പ്രദേശങ്ങളില്‍ നാളേറെയായി കാട്ടാനശല്യം രൂക്ഷമാണ്. കുറച്ചുഭാഗത്ത് ആനക്കൊപ്പം നിര്‍മിച്ചെങ്കിലും പ്രശ്നത്തിന് ശാശ്വതമായ പരിഹാരമില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.