Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Aug 2021 11:58 PM GMT Updated On
date_range 23 Aug 2021 11:58 PM GMTഅടുപ്പും കിടപ്പും ഒറ്റമുറിയിൽ: അപകടക്കെണിയിലുറങ്ങുന്ന ആദിവാസി വീടുകൾ
text_fieldsbookmark_border
അടുപ്പും കിടപ്പും ഒറ്റമുറിയിൽ: അപകടക്കെണിയിലുറങ്ങുന്ന ആദിവാസി വീടുകൾവെള്ളമുണ്ട: അടുപ്പും കിടപ്പും ഒറ്റമുറികളിലുള്ള വീടുകളിൽ അപകടക്കെണിയിലുറങ്ങി ആദിവാസികൾ. പണിയ വിഭാഗത്തിലെ സ്ത്രീകളാണ് സുരക്ഷിതത്വം ഏതുമില്ലാതെ ഒറ്റമുറികളിൽ കിടന്നുറങ്ങുന്നത്. അടുക്കളയും കിടന്നുറങ്ങാനുള്ള മുറിയും വിറക് അടുക്കിവെക്കാനുള്ള വിറകാലയും ഒക്കെയായി ഒറ്റമുറികളിൽ താമസിക്കുന്ന നൂറുകണക്കിന് ആദിവാസി കുടുംബങ്ങളാണ് ജീവൻ പണയം വെച്ച് കിടന്നുറങ്ങുന്നത്. കിടന്നുറങ്ങുന്ന സ്ഥലത്തിനോട് ചേർന്ന് അടുപ്പുകൂട്ടി പാചകം ചെയ്താണ് ഇത്തരം കുടുംബങ്ങൾ താമസിക്കുന്നത്. അടുപ്പിലെ തീക്കനൽ അണക്കാനും കത്തിച്ചുവെച്ച മണ്ണെണ്ണ വിളക്ക് കെടുത്താനും മറന്ന് അപകടത്തിൽപെട്ടവർ നിരവധിയാണ്.കഴിഞ്ഞ ദിവസം പടിഞ്ഞാറത്തറ ബപ്പന മലയിൽ അംബേദ്കര്‍ കോളിനിയിലെ വീട്ടമ്മ തീപ്പൊള്ളലേറ്റ് മരിച്ചത് ഇതിൽ ഒടുവിലത്തേതാണ്. മുമ്പ് വെള്ളമുണ്ട പഞ്ചായത്തിലെ പുളിഞ്ഞാൽ കോളനിയിലും സമാന സംഭവം നടന്നിരുന്നു.അടച്ചുറപ്പില്ലാത്ത ഒറ്റമുറികളിൽ സ്വകാര്യതയില്ലാതെ ദുരിതജീവിതവുമായി ആദിവാസി സ്ത്രീകൾ കഴിയുന്നത് നിരന്തരം വാർത്തയായിട്ടും നടപടികളില്ല. ഒരു വശത്ത് ചെറുതായൊന്ന് തള്ളിയാൽ മറിഞ്ഞുവീഴുന്ന വാതിലുകളാണെങ്കിൽ മറുവശത്ത് ബഹു ഭൂരിപക്ഷത്തിനും വാതിലുകൾ തന്നെ ഇല്ലാത്ത വീടുകളും കുടിലുകളുമാണ്. രാത്രി മയങ്ങുന്നതോടെ മദ്യലഹരിയിൽ വീണുപോകുന്ന പുരുഷന്മാർ സ്ത്രീ ജീവിതങ്ങളെക്കുറിച്ച് ഓർക്കാറുമില്ല. കോളനിയിൽ ആദിവാസി സ്ത്രീകൾ ആക്രമണത്തിന് ഇരയാകുന്നത് പതിവാണ്. ആദിവാസി ഭവന പദ്ധതികൾ ശാസ്ത്രീയമായി അഴിമതിരഹിതമായി നടപ്പാക്കാൻ താൽപര്യം കാണിക്കാത്ത ഉദ്യോഗസ്ഥ-കരാർ-ജനപ്രതിനിധി കൂട്ടുകെട്ടുകളും ഇവർക്ക് ദുരിതം വിതക്കുന്നു.MONWDL1അടുക്കളയും കിടപ്പുമുറിയുമെല്ലാം ഒറ്റമുറിയിലൊതുങ്ങിയ ആദിവാസി കൂരകളിലൊന്ന്വന്യമൃഗ ശല്യത്തിനെതിരെ പ്രതിഷേധ സമരംമേപ്പാടി: വന്യമൃഗ ശല്യത്തിനെതിരെ ശാശ്വത പരിഹാരം ആവശ്യപ്പെട്ട് വന്യമൃഗ പ്രതിരോധ സമിതിയുടെ നേതൃത്വത്തിൽ വായ് മൂടിക്കെട്ടി സമരം നടത്തി. വന്യമൃഗ പ്രതിരോധസമിതി കാപ്പിക്കാട്, പുഴമൂല, ആനക്കാട് പ്രദേശവാസികളുടെ നേതൃത്വത്തിൽ കാട്ടാന, കാട്ടുപന്നി, കുരങ്ങ് എന്നിവയുടെ ശല്യത്തിനും ആക്രമണത്തിനുമെതിരെയാണ് തിരുവോണ ദിനത്തിൽ പ്രദേശവാസികൾ ഒന്നടങ്കം വീടിനുമുന്നിൽ വായ് മൂടിക്കെട്ടി പ്രതിഷേധിച്ചത്. വന്യമൃഗ പ്രതിരോധ സമിതിയുടെ നേതാക്കൾ കലക്ടറേറ്റ് പടിക്കൽ പ്രതീകാത്മകമായി പ്രതിഷേധിച്ചു. വനാതിർത്തിയിൽ വൈദ്യുതി വേലിയോ റെയിൽ വേലിയോ സ്ഥാപിക്കുക, പന്നി, കുരങ്ങ് എന്നിവയെ ക്ഷുദ്രജീവികളായി പ്രഖ്യാപിച്ച് കൊല്ലാൻ അനുവദിക്കുക, കൃഷിനാശം സംഭവിച്ച കർഷകർക്ക് അർഹമായ നഷ്ടപരിഹാം നൽകുക, പുഴമൂല, കാപ്പിക്കാട് റോഡുകളിൽ തെരുവുവിളക്കുകൾ സ്ഥാപിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് കലക്ടറേറ്റ് പടിക്കൽ ഉപരോധസമരം നടത്തിയത്.വന്യമൃഗ പ്രതിരോധ സമിതി പ്രസിഡൻറ് സണ്ണി കടവൻ അധ്യക്ഷത വഹിച്ചു. സമിതി സെക്രട്ടറി നടുവത്ത് ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് വി.എ. ജോൺ സ്വാഗതവും ഒ.ടി. റഫീക്ക് നന്ദിയും പറഞ്ഞു. സലാം, പി.ടി. ജോസഫ്, ഷാബു ജോസഫ്, ജിയോ, റംഷി, ഷറഫുദ്ദീൻ എന്നിവർ സംസാരിച്ചു.MONWDL2വന്യമൃഗ പ്രതിരോധ സമിതി കലക്ടറേറ്റ് പടിക്കൽ നടത്തിയ പ്രതിഷേധ സമരംശ്രീനാരായണ ഗുരുജയന്തി ആഘോഷംകൽപറ്റ: എസ്.എൻ.ഡി.പി യോഗം കൽപറ്റ യൂനിയൻെറയും കല്ലുപാടി, മീനങ്ങാടി, പടിഞ്ഞാറത്തറ, തരിയോട്, കരണി ശാഖ യോഗങ്ങളുടെയും ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുവിൻെറ 167ാമത് ജയന്തി ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. യൂനിയൻ കൗൺസിൽ, കമ്മിറ്റി, വനിത സംഘം, യൂത്ത് മൂവ്മൻെറ് എന്നിവയുടെ സഹകരണത്തോടെ, ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് എൻഡോവ്മൻെറുകൾ വിതരണം ചെയ്തു. നിർധന വിദ്യാർഥികൾക്ക് പഠന സാമഗ്രികളും നൽകി. മുതിർന്ന അംഗങ്ങളെ ആദരിക്കൽ, ഗുരുദേവ കൃതികളുടെ പാരായണം തുടങ്ങിയവ ജയന്തിയുടെ ഭാഗമായി നടത്തി. യൂനിയൻ പ്രസിഡൻറ് കെ.ആർ. കൃഷ്ണൻ, സെക്രട്ടറി എം. മോഹനൻ, യൂനിയൻ വനിത സംഘം പ്രസിഡൻറ് എൻ. പത്മിനി, രജനി കൃഷ്ണദാസ്, ഓമന മണിയപ്പൻ, ദേവി മോഹനൻ, പുൽപ്പാറ മോഹനൻ, സാജൻ പോരുണ്ണിക്കൽ എന്നിവർ നേതൃത്വം നൽകി.MONWDL6എസ്.എൻ.ഡി.പി യോഗം കൽപറ്റ യൂനിയൻ നേതൃത്വത്തിൽ നടന്ന ശ്രീനാരായണ ഗുരുജയന്തി ആഘോഷം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story