Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Aug 2021 11:58 PM GMT Updated On
date_range 23 Aug 2021 11:58 PM GMTവ്യാജ ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റ്: അതിർത്തി ചെക്ക്പോസ്റ്റുകളിൽ പരിശോധന ശക്തം
text_fieldsbookmark_border
വ്യാജ ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റ്: അതിർത്തി ചെക്ക്പോസ്റ്റുകളിൽ പരിശോധന ശക്തംമാനന്തവാടി/സുൽത്താൻ ബത്തേരി: വ്യാജ ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റുകൾ പിടികൂടിയതോടെ കേരള-കർണാടക-തമിഴ്നാട് അതിർത്തി ചെക്ക്പോസ്റ്റുകളിൽ പരിശോധന കർശനമാക്കി. വ്യാജ സർട്ടിഫിക്കറ്റുമായി നിരവധി മലയാളികൾ പ്രവേശിക്കുന്നതായി കർണാടക രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിൻെറ അടിസ്ഥാനത്തിൽ ബീച്ചനഹള്ളി െപാലീസ് സ്കാനർ വെച്ച് നടത്തിയ പരിശോധനയിൽ വ്യാജ സർട്ടിഫിക്കറ്റുകളുമായി രണ്ട് വെള്ളമുണ്ട സ്വദേശികളെയും സർട്ടിഫിക്കറ്റ് നിർമിച്ചുനൽകിയ ജനസേവനകേന്ദ്രം ഉടമയും അറസ്റ്റിലായിരുന്നു. ഇവർ ഇപ്പോൾ മൈസൂരു ജയിലിൽ റിമാൻഡിലാണ്. വ്യാജൻ കണ്ടെത്തിയതോടെ ബാവലി, കുട്ട ചെക്ക്പോസ്റ്റുകളിൽ കൂടുതൽ സ്കാനർ എത്തിച്ചു. കൂടുതൽ പൊലീസ്, ആരോഗ്യവകുപ്പ് ജീവനക്കാരെയും നിയോഗിച്ചു. കേരളത്തിൽ രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് കർണാടക പരിശോധന കർശനമാക്കുകയും സർട്ടിഫിക്കറ്റ് നിർബന്ധമാക്കുകയും ചെയ്തത്. തീരുമാനം നിത്യേന കർണാടകയിലേക്ക് പോകുന്നവരെയാണ് ഏറെ വലയ്ക്കുന്നത്.മുത്തങ്ങയ്ക്ക് ശേഷം മുലഹള്ള ചെക്ക്പോസ്റ്റിൽ തിങ്കളാഴ്ചയോടെ കർണാടക കർശനമാക്കി. ഒന്നുരണ്ട് ആഴ്ചകളായി ഉണ്ടായിരുന്ന ഇളവ് വീണ്ടും ഒഴിവാക്കി. പച്ചക്കറി ഉൾപ്പെടെ വലിയ രീതിയിൽ ചരക്കുനീക്കം നടക്കുന്നത് മുത്തങ്ങവഴിയാണ്. ചരക്കുവാഹന ൈഡ്രവർമാരോട് പോലും കർശന നിലപാടാണ് കർണാടക അധികൃതർ കൈക്കൊള്ളുന്നത്.അതേസമയം, തമിഴ്നാടും കർണാടകവും തമ്മിൽ വലിയ നിയന്ത്രണങ്ങളില്ല. കർണാടകയിൽനിന്നുള്ള സർക്കാർ ബസുകൾ തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലെ ഈട്ടിയിലേക്കും മറ്റും സർവിസ് തുടങ്ങി. തമിഴ്നാട് ബസുകൾ കർണാടകയിലേക്കും പോകുന്നുണ്ട്.ജില്ലയിൽനിന്ന് തമിഴ്നാട്ടിലേക്ക് കടക്കാവുന്നത് അഞ്ച് ചെക്ക്പോസ്റ്റുകൾ വഴിയാണ്. താളൂർ, കക്കുണ്ടി, നമ്പ്യാർകുന്ന്, പൂളക്കുണ്ട്, പാട്ടവയൽ എന്നിവിടങ്ങളിലൊക്കെ കേരളക്കാരെ കർശന പരിശോധനക്ക് ശേഷമാണ് കടത്തിവിടുന്നത്. ആർ.ടി.പി.സി.ആർ നെഗറ്റിവ് സർട്ടിഫിക്കറ്റ് ഇല്ലാത്തവർക്ക് അതിർത്തി കടക്കാൻ സാധിക്കില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story