Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 May 2022 12:00 AM GMT Updated On
date_range 11 May 2022 12:00 AM GMTനീന്തല്‍ പഠിക്കാം: മൂച്ചിക്കുണ്ട് നവീകരിച്ച് കല്‍പറ്റ നഗരസഭ
text_fieldsbookmark_border
attn: നാലാം പേജിൽ ലീഡായി നൽകാം രക്ഷിതാക്കളുമായെത്തുന്ന കുട്ടികള്‍ക്ക് നീന്തല്‍ പഠിക്കാനുള്ള സൗകര്യം ഇവിടെയുണ്ട് കല്‍പറ്റ: കുളിക്കാനും നീന്താനും നീന്തല്‍ പരിശീലിക്കാനും ലക്ഷ്യമിട്ട് കല്‍പറ്റ നഗരസഭയുടെ നേതൃത്വത്തില്‍ മൂച്ചിക്കുണ്ടില്‍ ആദ്യഘട്ട തടയണയുടെ നിര്‍മാണം പൂര്‍ത്തിയാക്കി. പ്രകൃതിക്ക് കോട്ടമില്ലാതെ തനിമ നിലനിര്‍ത്തിയുള്ള ജലസംഭരണ സംവിധാനമാണ് നഗരസഭ മൂച്ചിക്കുണ്ടില്‍ ഒരുക്കിയത്. ചുഴലിക്കടുത്ത മൂച്ചിക്കുണ്ട് ജലാശയ സംരക്ഷണത്തിനായി പത്ത് ലക്ഷം രൂപ വീതമാണ് നവീകരണങ്ങള്‍ക്കായി നഗരസഭ നീക്കിവെച്ചത്. നൂറുകണക്കിനാളുകള്‍ നീന്താന്‍ പഠിച്ച സ്ഥലമാണിത്. ഒട്ടേറെ കുട്ടികള്‍ക്ക് തുടര്‍പഠനം ഉറപ്പാക്കാനായി നീന്തല്‍ പരിശീലിച്ച് സര്‍ട്ടിഫിക്കറ്റുകള്‍ സ്വന്തമാക്കിയ ജലസംഭരണിയുമാണിത്. കുളിക്കാനും നീന്തി കളിക്കാനും മൂച്ചിക്കുണ്ട് ജലാശയത്തെയാണ് പ്രദേശവാസികളും ആശ്രയിക്കുന്നത്. പൂത്തൂര്‍വയല്‍ മണിക്കുന്ന് മലയിലെയും ചെമ്പ്ര മലയിലെയും ഒഴുകിയെത്തുന്ന ജലമാണ് മൂച്ചിക്കുണ്ടിലെത്തുന്നത്. പ്രകൃതിയുടെ വരദാനമായ ജലത്തെ തടയണകെട്ടി തനിമ നിലനിര്‍ത്തി സംരക്ഷിക്കാനും ശേഖരിക്കാനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. ജലം തടയണ കെട്ടി സംഭരണശേഷി ഉയര്‍ത്തുന്നതോടെ കല്‍പറ്റയിലെയും പരിസര പ്രദേശങ്ങളിലെയും ജനങ്ങള്‍ക്ക് ഗുണം ലഭിക്കും. ഒട്ടേറെ പേര്‍ക്ക് ഒരേസമയം നീന്തല്‍ പരിശീലിക്കാനും കുളിക്കാനും വ്യായാമം ചെയ്യാനും കഴിയും. രാവിലെ ആറ് മുതല്‍ മൂച്ചിക്കുണ്ട് സജീവമാണ്. കുട്ടികളുള്‍പ്പെടെ നിരവധിയാളുകള്‍ ഇവിടെയെത്തുന്നുണ്ട്. രക്ഷിതാക്കളുമായെത്തുന്ന കുട്ടികള്‍ക്ക് നീന്തല്‍ പഠിക്കാനുള്ള സൗകര്യം ഇവിടെയുണ്ട്. എഴുപത്തിനാലുകാരനായ അറക്കല്‍ കുഞ്ഞീതാണ് നീന്തല്‍ പരിശീലനത്തിന് നേതൃത്വം നല്‍കുന്നത്. നവീകരണം പൂര്‍ത്തിയായതോടെ ജലാശയത്തിലേക്ക് ജനങ്ങളുടെ വരവ് വർധിക്കുമെന്നാണ് മൂച്ചിക്കുണ്ട് കൂട്ടായ്മക്ക് നേതൃത്വം നല്‍കുന്നവരുടെ അഭിപ്രായം. ആദ്യഘട്ട തടയണ നിർമാണം പൂര്‍ത്തിയാക്കിയതിന്റെ ഉദ്ഘാടനം മുനിസിപ്പല്‍ ചെയര്‍മാന്‍ കേയംതൊടി മുജീബ് നിര്‍വഹിച്ചു. മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ കെ. അജിത അധ്യക്ഷത വഹിച്ചു. TUEWDL12 മൂച്ചിക്കുണ്ട് ജലാശയത്തിൽ ആദ്യഘട്ട തടയണ നിർമാണം പൂര്‍ത്തിയാക്കിയതിന്റെ ഉദ്ഘാടനം മുനിസിപ്പല്‍ ചെയര്‍മാന്‍ കേയംതൊടി മുജീബ് നിർവഹിക്കുന്നു ആർ.ജി.സി.ബി പൈതൃകാധിഷ്ഠിത സംരംഭങ്ങള്‍ക്ക് തുടക്കം കല്‍പറ്റ: രാജീവ്ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോ ടെക്നോളജി (ആർ.ജി.സി.ബി) ജില്ലയിലെ വിവിധ ആദിവാസി മേഖലകളില്‍ പൈതൃകാധിഷ്ഠിത സംരംഭങ്ങള്‍ ആരംഭിച്ചു. തവിഞ്ഞാല്‍ പഞ്ചായത്തിലെ വാളാട്ട് ആധുനിക യന്ത്രസാമഗ്രികളുടെ സഹായത്തോടെയുള്ള ഹരിത പുല്‍ത്തൈല യൂനിറ്റിന്‍റെയും വെള്ളമുണ്ട പീച്ചങ്കോട്ടെ ഹരിതശ്രീ എസ്.ടി കൂട്ടായ്മക്ക് നിര്‍മിച്ച നെല്ല് സംസ്കരണ യൂനിറ്റിന്‍റേയും ഉദ്ഘാടനം ആർ.ജി.സി.ബി ഡയറക്ടര്‍ പ്രഫ. ചന്ദ്രഭാസ് നാരായണ നിർവഹിച്ചു. ആർ.ജി.സി.ബിയുടെ ട്രൈബല്‍ ഹെറിറ്റേജ് പ്രോജക്ട് ടീം തയാറാക്കിയ ഗോമിത്ര ആപ്പും പീച്ചങ്ങോട് പാറമൂലത്തറവാട്ടില്‍ അദ്ദേഹം പ്രകാശനം ചെയ്തു. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ആർ.ജി.സി.ബി ശാസ്ത്ര പൈതൃക ഗവേഷണ ദൗത്യങ്ങളുടെ ഭാഗമായാണ് പദ്ധതികള്‍ ആവിഷ്കരിച്ചത്. ഹരിത പുല്‍ത്തൈല യൂനിറ്റ് പ്രദേശത്തെ നാല്‍പതോളം ആദിവാസി കുടുംബങ്ങള്‍ക്ക് പ്രയോജനമാകും. ഗുണമേന്മയും പോഷക മൂല്യവുമുള്ള അരി പ്രകൃതിദത്തമായ രീതിയില്‍ ഉൽപാദിപ്പിക്കുന്നതിനും വിപണനം നടത്തുന്നതിനും അതിലൂടെ വരുമാനം വർധിപ്പിച്ച് ജീവിത നിലവാരം ഉയര്‍ത്താനും സാധിക്കും എന്ന ലക്ഷ്യത്തോടെയാണ് നെല്ല് സംസ്കരണ യൂനിറ്റിന് തുടക്കമിട്ടത്. കന്നുകാലികളെ ബാധിക്കുന്ന 16 പ്രധാന രോഗങ്ങളും അവയുടെ പ്രതിവിധികളും ഉള്‍പ്പെടുത്തിയാണ് ഗോമിത്ര ആപ് നിര്‍മിച്ചിരിക്കുന്നത്. നൂറ്റാണ്ടുകളായി ഉപയോഗിച്ചുവരുന്ന പാരമ്പര്യ ചികിത്സ മുറകള്‍ സംരക്ഷിക്കുന്നതിന്റെയും കൂടുതല്‍ ആളുകളില്‍ എത്തിക്കുന്നതിന്റെയും ഭാഗമായി ഇടുക്കി, വയനാട് ജില്ലകളിലെ വിവിധ ആദിവാസി സമൂഹങ്ങള്‍ക്കിടയില്‍ നിന്നും ശേഖരിച്ച അറിവുകളാണ് മൊബൈല്‍ ആപ്ലിക്കേഷനായി രൂപപ്പെടുത്തിയിരിക്കുന്നത്. ഈ ആപ്പിലെ ഉള്ളടക്കം ഇംഗ്ലീഷിലും മലയാളത്തിലും ലഭ്യമാണ്. പുല്‍ത്തൈല യൂനിറ്റിന്‍റെ ഉദ്ഘാടന ചടങ്ങില്‍ തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഇബ്രാഹിം, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് അംഗം സല്‍മ മോയ്, ആര്‍.ജി.സി.ബിയിലെ പദ്ധതിയുടെ കോഓഡിനേറ്റര്‍മാരായ ഡോ.പി. മനോജ് , ഡോ. എൻ.പി. അനീഷ് , ഡോ. എസ്. അര്‍ച്ചന എന്നിവര്‍ പങ്കെടുത്തു. നെല്ല് സംസ്കരണ യൂനിറ്റിന്‍റെ ഉദ്ഘാടന ചടങ്ങില്‍ വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് അംഗം രമേശന്‍, ബാലകൃഷ്ണന്‍, പ്രസീത് കുമാര്‍, നെല്‍കര്‍ഷകര്‍ എന്നിവര്‍ പങ്കെടുത്തു. TUEWDL8 പീച്ചങ്കോട്ടെ ഹരിതശ്രീ എസ്.ടി കൂട്ടായ്മക്ക് നിർമിച്ച നെല്ല് സംസ്‌കരണ യൂനിറ്റ് ആർ.ജി.സി.ബി ഡയറക്ടര്‍ പ്രഫ. ചന്ദ്രഭാസ് നാരായണ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story