Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 May 2022 12:00 AM GMT Updated On
date_range 11 May 2022 12:00 AM GMTകല്ലട്ടിയിലെ മഴക്കെടുതികൾ കലക്ടർ സന്ദർശിച്ചു
text_fieldsbookmark_border
ഗൂഡല്ലൂർ: കല്ല് മഴ പെയ്ത കല്ലട്ടി ഭാഗത്തെ മഴക്കെടുതികൾ കലക്ടർ എസ്.പി. അംറിത്ത് സന്ദർശിച്ച് നാശനഷ്ടങ്ങൾ വിലയിരുത്തി. മലഞ്ചെരിവ് പ്രദേശമായ മേൽകല്ലട്ടി, അഴകർമല, സോലാട, ആൾക്കാട്, തട്ടനേരി, അമ്മനാട്, ഗാന്ധിനഗർ എന്നിവിടങ്ങളിലാണ് കഴിഞ്ഞദിവസം കല്ലുമഴയിൽ നാശനഷ്ടം സംഭവിച്ചത്. മഴയിൽ ഒഴുകിയെത്തിയ പാറകളും മഴവെള്ളവും കയറിയാണ് അമ്പതോളം വീടുകൾക്ക് നാശം സംഭവിച്ചത്. കൃഷികളും വെള്ളത്തിൽ ഒലിച്ചുപോയി. ജലസേചനത്തിനായി സ്ഥാപിച്ച സ്പ്രിങ്ക്ലർ പൈപ്പുകളും ഒലിച്ചുപോയി. വേനൽമഴയെ തുടർന്ന് തകർന്ന ചെറുപാലവും തോടുകളും വിപുലപ്പെടുത്താനും അധികൃതർക്ക് നിർദേശം നൽകി. ജില്ല പഞ്ചായത്ത് ചെയർമാൻ പൊന്തോസ്, ജില്ല ഗ്രാമവികസന പദ്ധതി ഡയറക്ടർ ജയരാമൻ, കാർഷികവകുപ്പ് ഓഫിസർ അനിത ഉൾപ്പെടെയുള്ളവർ ഉണ്ടായിരുന്നു. GDR VISI T:കല്ലട്ടി ഭാഗത്തെ മഴക്കെടുതികൾ വീക്ഷിക്കാൻ എത്തിയ ജില്ല കലക്ടർ എസ്.പി. സംഘവും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story