Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightkalpettachevron_rightചുരം ബദൽപാത:...

ചുരം ബദൽപാത: മന്ത്രിയുടെ വിശദീകരണം തെറ്റിദ്ധരിപ്പിക്കുന്നതെന്ന് ആരോപണം

text_fields
bookmark_border
ചുരം ബദൽപാത: മന്ത്രിയുടെ വിശദീകരണം തെറ്റിദ്ധരിപ്പിക്കുന്നതെന്ന് ആരോപണം
cancel
camera_alt

നി​ർ​ദി​ഷ്ട പ​ടി​ഞ്ഞാ​റ​ത്ത​റ-​പൂ​ഴി​ത്തോ​ട് ബ​ദ​ൽ​പാ​ത​യു​ടെ മാ​പ്

ക​ൽ​പ​റ്റ: പ​ടി​ഞ്ഞാ​റ​ത്ത​റ-​പെ​രു​വ​ണ്ണാ​മൂഴി-​പൂ​ഴി​ത്തോ​ട് ബ​ദ​ൽ റോ​ഡ് യാ​ഥാ​ർ​ഥ്യ​മാ​വാ​ത്ത​ത് കേ​ന്ദ്ര വ​നം മ​ന്ത്രാ​ല​യ​ത്തി​ന്റെ അ​നു​മ​തി ല​ഭി​ക്കാ​ത്ത​തി​നാ​ലാ​ണെ​ന്നു​ള്ള പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി​യു​ടെ നി​യ​മ​സ​ഭ​യി​ലെ വി​ശ​ദീ​ക​ര​ണം തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന​താ​ണെ​ന്ന് ആ​രോ​പ​ണം.

വ​യ​നാ​ട്ടി​​ലേ​ക്കു​ള്ള ചു​രം ബ​ദ​ൽ​പാ​ത​ക​ൾ ഉ​പേ​ക്ഷി​ക്കാ​ൻ കാ​ര​ണം വ​ൻ​തോ​തി​ൽ വ​ന​ഭൂ​മി ഏ​റ്റെ​ടു​ക്കേ​ണ്ടി വ​രു​മെ​ന്ന​തി​നാ​ലാ​ണെ​ന്നും അ​ഡ്വ. ടി. ​സി​ദ്ദീ​ഖ് എം.​എ​ൽ.​എ​യു​ടെ ശ്ര​ദ്ധ​ക്ഷ​ണി​ക്ക​ൽ പ്ര​മേ​യ​ത്തി​നു​ള്ള മ​റു​പ​ടി​യി​ൽ മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

എ​ന്നാ​ൽ, പ​ടി​ഞ്ഞാ​റ​ത്ത​റ-​പൂ​ഴി​ത്തോ​ട് ബ​ദ​ൽ​പാ​ത​യു​ടെ അ​ലൈ​ൻ​മെ​ന്റ് ക​ട​ന്നു​പോ​വു​ന്ന ഭാ​ഗ​ങ്ങ​ളി​ൽ നി​ക്ഷി​പ്ത വ​ന​ഭൂ​മി​യി​ല്ല എ​ന്നാ​ണ് ബ​ദ​ൽ​പാ​ത ക​ർ​മ​സ​മി​തി പ​റ​യു​ന്ന​ത്.

മു​മ്പ് സ്വ​കാ​ര്യ വ്യ​ക്തി​ക​ൾ കൈ​മാ​റി​യ ഭൂ​മി കാ​ല​ക്ര​മേ​ണ സ്വാ​ഭാ​വി​ക വ​ന​മാ​യി മാ​റി​യി​ട്ടു​ണ്ട് എ​ന്ന​ല്ലാ​തെ ഈ ​പ്ര​ദേ​ശ​ങ്ങ​ൾ റി​സ​ർ​വ് ഫോ​റ​സ്റ്റി​ൽ ഉ​ൾ​​പ്പെ​ടു​ന്ന​ത​ല്ല എ​ന്നാ​ണ് അ​വ​ർ വാ​ദി​ക്കു​ന്ന​ത്. വാ​ദം നി​യ​മ​ന​ട​പ​ടി​ക​ളി​ലൂ​ടെ സ്ഥാ​പി​ച്ചെ​ടു​ക്കു​ക​യാ​ണ് പ​ടി​ഞ്ഞാ​റ​ത്ത​റ-​പൂ​ഴി​ത്തോ​ട് ചു​ര​മി​ല്ലാ​പാ​ത ക​ർ​മ​സ​മി​തി​യു​ടെ ല​ക്ഷ്യ​മെ​ന്നും ബ​ന്ധ​പ്പെ​ട്ട​വ​ർ വ്യ​ക്ത​മാ​ക്കി.

ആ​ന​ക്കാം​പൊ​യി​ൽ-​ക​ള്ളാ​ടി-​മേ​പ്പാ​ടി തു​ര​ങ്ക​പാ​ത യാ​ഥാ​ർ​ഥ്യ​മാ​ക്കാ​ൻ ഈ ​സ​ർ​ക്കാ​ർ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്നും പ​ദ്ധ​തി​ക്ക് ആ​വ​ശ്യ​മാ​യ ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ ന​ട​പ​ടി ആ​രം​ഭി​ച്ചു​ക​ഴി​ഞ്ഞെ​ന്നു​മാ​ണ് മ​ന്ത്രി നി​യ​മ​സ​ഭ​യി​ൽ മ​റു​പ​ടി പ​റ​ഞ്ഞ​ത്.

നി​ർ​മാ​ണാ​നു​മ​തി​ക്കു​ള്ള അ​പേ​ക്ഷ വ​നം​വ​കു​പ്പി​ന്റെ പ​രി​ഗ​ണ​ന​യി​ലാ​ണ​ന്നും പാ​രി​സ്ഥി​തി​കാ​ഘാ​ത പ​ഠ​നം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും നോ​ർ​വീ​ജി​യ​ൻ സ​​ങ്കേ​തി​ക​വി​ദ്യ തു​ര​ങ്ക​പാ​ത നി​ർ​മാ​ണ​ത്തി​നാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നാ​ണ് ശ്ര​മി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം, ജി​ല്ല​യി​ലെ പ്ര​തി​പ​ക്ഷ എം.​എ​ൽ.​എ​മാ​രും പാ​ർ​ട്ടി​ക​ളും ബ​ദ​ൽ​പാ​ത ആ​വ​ശ്യം ഉ​ന്ന​യി​ച്ച് പ്ര​​ക്ഷോ​ഭ രം​ഗ​ത്തു​ണ്ട്.

വ​യ​നാ​ട്ടി​ലെ രൂ​ക്ഷ​മാ​യ ഗ​താ​ഗ​ത പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ ചു​രം ബ​ദ​ൽ​പാ​ത​ക​ൾ ആ​വ​ശ്യ​മാ​ണെ​ന്നും അ​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി മു​​ന്നോ​ട്ടു​പോ​വു​മെ​ന്നും ക​ഴി​ഞ്ഞ ദി​വ​സം എ​ൽ.​ഡി.​എ​ഫ് നേ​താ​ക്ക​ൾ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ജി​ല്ല​യി​ലെ ഭൂ​രി​ഭാ​ഗം രാ​ഷ്ട്രീ​യ​പാ​ർ​ട്ടി​ക​ളും ഉ​ന്ന​യി​ക്കു​ന്ന ആ​വ​ശ്യം സ​ർ​ക്കാ​ർ ന​ട​പ​ടി​യി​ലൂ​ടെ കാ​ല​താ​മ​സ​മി​ല്ലാ​തെ ന​ട​പ്പാ​ക്കാ​മെ​ന്നി​രി​ക്കേ തു​ര​ങ്ക​പാ​ത​യു​മാ​യി മു​​ന്നോ​ട്ടു​പോ​വു​മെ​ന്ന മ​ന്ത്രി​യു​ടെ പ്ര​ഖ്യാ​പ​നം ജി​ല്ല​യി​ൽ ച​ർ​ച്ച​യാ​വു​ന്നു​ണ്ട്.

ക​ൽ​പ​റ്റ-​പേ​രാ​​​മ്പ്ര എം.​എ​ൽ.​എ​മാ​ർ ഉ​ൾ​പെ​ടു​ന്ന യോ​ഗം വി​ളി​ച്ചു​ചേ​ർ​ക്ക​ണ​മെ​ന്ന ടി. ​സി​ദ്ദീ​ഖ് എം.​എ​ൽ.​എ​യു​ടെ ആ​വ​ശ്യം പ​രി​ഗ​ണി​ക്കാ​മെ​ന്ന മ​ന്ത്രി​യു​ടെ മ​റു​പ​ടി മാ​ത്ര​മാ​ണ് പൂ​ഴി​ത്തോ​ട് ​റോ​ഡ് വി​ഷ​യ​ത്തി​ൽ സ​ർ​ക്കാ​റി​ന്റെ ഭാ​ഗ​ത്തു​നി​ന്ന് നി​ല​വി​ൽ ഉ​ണ്ടാ​യി​ട്ടു​ള്ള​ത്.

കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ പൂ​ഴി​ത്തോ​ട് നി​ന്ന് തു​ട​ങ്ങി പ​ടി​ഞ്ഞാ​റ​ത്ത​റ​യി​ൽ അ​വ​സാ​നി​ക്കു​ന്ന​താ​ണ് ബ​ദ​ൽ പാ​ത​ക​ളി​ലൊ​ന്ന്. വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളാ​യ പെ​രു​വ​ണ്ണാ​മൂ​ഴി​യേ​യും ബാ​ണാ​സു​ര സാ​ഗ​റി​നെ​യും തൊ​ട്ടു​രു​മ്മി 27.225 കി​ലോ​മീ​റ്റ​ർ ദൂ​ര​മു​ള​ള പാ​ത 12.940 കി​ലോ​മീ​റ്റ​ർ വ​ന​ത്തി​ലൂ​ടെ​യാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത്.

പ​ന്ത്ര​ണ്ട​ര കി​ലോ​മീ​റ്റ​ർ വ​ന​ത്തി​ലൂ​ടെ റോ​ഡ് വെ​ട്ടു​മ്പോ​ൾ 52 ഏ​ക്ക​ർ വ​ന​ഭൂ​മി ന​ഷ്ട​പ്പെ​ടു​മെ​ന്നാ​ണ് ക​ണ​ക്ക്. പ​ക​ര​മാ​യി തൊ​ണ്ട​ർ​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ കാ​ഞ്ഞി​ര​ങ്ങാ​ട് വി​ല്ലേ​ജി​ൽ 33 ഏ​ക്ക​ർ റ​വ​ന്യൂ ഭൂ​മി വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് വ​നം വ​കു​പ്പി​ന് കൈ​മാ​റി​യി​രു​ന്നു.

വൈ​ത്തി​രി താ​ലൂ​ക്കി​ലെ ത​രി​യോ​ട് വി​ല്ലേ​ജി​ൽ എം. ​കോ​യ കു​ട്ടി​യും കെ.​കെ. മ​മ്മു ഹാ​ജി​യും 10 ഏ​ക്ക​ർ വീ​തം ഭൂ​മി സൗ​ജ​ന്യ​മാ​യി ന​ൽ​കി​യി​ട്ട് വ​ർ​ഷ​ങ്ങ​ളാ​യി. എ​ന്നി​ട്ടും പ​ദ്ധ​തി നീ​ളു​ക​യാ​ണ്. റോ​ഡി​ന്റെ പ​ണി പൂ​ർ​ത്തി​യാ​യി​ട്ട് 18 വ​ർ​ഷം ക​ഴി​ഞ്ഞു. അ​വ​ശേ​ഷി​ക്കു​ന്ന എ​ട്ടു കി​ലോ​മീ​റ്റ​ർ ദൂ​രം റോ​ഡ് എ​ന്ന് കൂ​ട്ടി​മു​ട്ടും എ​ന്ന ചോ​ദ്യ​മാ​ണ് ഉ​യ​രു​ന്ന​ത്.

ചു​ര​ത്തി​ലെ ഗ​താ​ഗ​തക്കുരു​ക്ക്: നാ​ലി​ന ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് എം.​എ​ൽ.​എ

ക​ല്‍പ​റ്റ: ചു​രം ക​യ​റി മാ​ത്രം എ​ത്തി​പ്പെ​ടാ​വു​ന്ന ജി​ല്ല​യാ​യ വ​യ​നാ​ടി​ന്റെ യാ​ത്ര പ്ര​ശ്‌​ന​ങ്ങ​ള്‍ക്ക് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണാ​ൻ നാ​ലു കാ​ര്യ​ങ്ങ​ള്‍ ന​ട​പ്പാ​ക്ക​ണ​മെ​ന്ന് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് മ​ന്ത്രി​യോ​ട് നി​യ​മ​സ​ഭ​യി​ൽ ടി. ​സി​ദ്ദീ​ഖ് എം.​എ​ൽ.​എ ആ​വ​ശ്യ​പ്പെ​ട്ടു.

96 ഹെ​ക്ട​ര്‍ വ​നം ഭൂ​മി വി​ട്ടു കി​ട്ടി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ കൊ​ടും വ​ള​വു​ക​ള്‍ മു​ഴു​വ​ന്‍ സ​മ്പൂ​ര്‍ണ ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കി​കൊ​ണ്ട് ഗ​താ​ഗ​ത​ക്കുരു​ക്ക് അ​ഴി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണം, അ​ടി​യ​ന്ത​ര​മാ​യി ചു​രം ബൈ​പാ​സ് (ചി​പ്പി​ലി​ത്തോ​ട്-​മ​രു​തി​ലാ​വ്-​ത​ളി​പ്പു​ഴ) യാ​ഥാ​ര്‍ഥ്യ​മാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണം, പ​ടി​ഞ്ഞാ​റ​ത്ത​റ-​പൂ​ഴി​ത്തോ​ട് റോ​ഡി​ന് ആ​വ​ശ്യ​മു​ള്ള വ​ന​ഭൂ​മി വി​ട്ടു കി​ട്ടാ​നും യാ​ഥാ​ർ​ഥ്യ​മാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ക്ക് നേ​തൃ​ത്വം കൊ​ടു​ക്ക​ണം, ആ​ന​ക്കാം​പൊ​യി​ല്‍-​ക​ള്ളാ​ടി-​മേ​പ്പാ​ടി തു​ര​ങ്ക​പാ​ത പ്ര​വൃ​ത്തി ആ​രം​ഭി​ക്കാ​ന്‍ ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ക്ക​ണം.

ക​ര്‍ണാ​ട​ക​ത്തി​ല്‍നി​ന്നും മ​ല​ബാ​റി​ലേ​ക്കു​ള്ള ച​ര​ക്ക് നീ​ക്കം സു​ഖ​മ​മാ​ക്കു​ന്ന​തി​നും വ്യോ​മ-​റെ​യി​ല്‍-​ജ​ല ഗ​താ​ഗ​ത സാ​ധ്യ​ത​ക​ളി​ല്ലാ​ത്ത വ​യ​നാ​ടി​നെ പു​റംലോ​ക​വു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന​തി​നും ബ​ദ​ല്‍ റോ​ഡു​ക​ള്‍ അ​നി​വാ​ര്യ​മാ​ണ്.

ശ്ര​ദ്ധ​ക്ഷ​ണി​ക്ക​ലി​ന്റെ ഉ​പ​ചോ​ദ്യ​ത്തി​ല്‍ പ​ടി​ഞ്ഞാ​റ​ത്ത​റ-​പൂ​ഴി​ത്തോ​ട് റോ​ഡിനു വേ​ണ്ടി പ്ര​ത്യേ​ക യോ​ഗം വി​ളി​ക്കാ​മെ​ന്ന് മ​ന്ത്രി ഉ​റ​പ്പ് ന​ല്‍കി.​ ഈ പ​ദ്ധ​തി സ​ര്‍ക്കാ​റി​ന്റെ സ്വ​പ്ന പ​ദ്ധ​തി​യാ​ണെ​ന്നും അ​ത് യാ​ഥാ​ർ​ഥ്യ​മാ​ക്കാ​ന്‍ സ​ര്‍ക്കാ​ര്‍ പ്ര​തി​ജ്ഞാ​ബ​ദ്ധ​രാ​ണെ​ന്നും പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി പി.​എ മു​ഹ​മ്മ​ദ് റി​യാ​സ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:churamalternative path
News Summary - Churam Alternative Path- Ministers explanation is alleged to be misleading
Next Story