ജ്യൂസ് നല്കി മയക്കിയ ശേഷം കൂട്ടബലാത്സംഗം: ചാരിറ്റി പ്രവർത്തകനടക്കം മൂന്നുപേർ അറസ്റ്റിൽ
text_fieldsപുല്പള്ളി: ചികിത്സാസഹായം നല്‍കാമെന്നുപറഞ്ഞ് കൊണ്ടുപോയി യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ മൂന്ന് പേര് അറസ്റ്റില്‍. പുൽപള്ളി സ്വദേശിനിയായ 38കാരിയെ എറണാകുളത്ത് കൂട്ടിക്കൊണ്ടുപോയി ഹോട്ടലില്‍ മുറിയെടുത്ത് ജ്യൂസ് നല്കി മയക്കിയ ശേഷം കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്ന പരാതിയിലാണ് മൂന്ന് യുവാക്കൾ അറസ്റ്റിലായത്.
മലവയല്‍ തൊവരിമല കക്കത്ത് പറമ്പില്‍ വീട്ടില്‍ ഷംഷാദ് (24), സുല്‍ത്താന്‍ ബത്തേരി റഹ്മത്ത് നഗര്‍ മേനകത്ത് വീട്ടില്‍ ഫസല്‍ മഹബൂബ് (23), അമ്പലവയല്‍ ഇലവാമിസീറല വീട്ടില്‍ സൈഫുറഹ്മാന് (26) എന്നിവരാണ് അറസ്റ്റിലായത്.
സുല്‍ത്താൻ ബത്തേരി സബ്ഡിവിഷന് ഡിവൈ.എസ്.പി വി.എസ്. പ്രദീപ് കുമാര്‍, പുല്പള്ളി സ്റ്റേഷന് ഇന്‍സ്പെക്ടര്‍ കെ.ജി. പ്രവീണ്‍കുമാര്‍, പുല്പള്ളി എസ്.ഐ കെ.എസ്. ജിതേഷ്, പുല്പള്ളി സ്റ്റേഷനിലെ െപാലീസുകാരായ മുരളീദാസ്, ഹാരിസ്, അബ്ദുൽ നാസര്‍, വി.എം. വിനീഷ് എന്നിവരാണ് അറസ്റ്റ് ചെയ്തത്. കേസിലെ ഒന്നാംപ്രതി ഷംഷാദ് സ്നേഹദാനം എന്ന ചാരിറ്റബിള്‍ സംഘടനയുടെ പ്രധാന ഭാരവാഹിയാണ്. പ്രതികളെ തെളിവെടുപ്പിനുശേഷം ബത്തേരി കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.