കരടിയെ പിടികൂടാൻ വനംവകുപ്പ് കൂട് സ്ഥാപിച്ചു
text_fieldsപന്തല്ലൂർ: റിച്ച്മണ്ട് മേഖലയിൽ സ്വകാര്യ തേയിലത്തോട്ടം ക്ലബിന് സമീപത്ത് വരുന്ന കരടിയെ പിടികൂടാൻ വനംവകുപ്പ് കൂട് സ്ഥാപിച്ചു. കൂവമൂല, ഇന്ദിര നഗർ, അത്തിക്കുന്ന്, പെരുങ്കറൈ, റിച്ച്മണ്ട് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കരടി വീടുകളിലും, കടകളിലും കയറി ഭക്ഷണ സാധാനംനശിപ്പിക്കുന്നത് പതിവാണ്.
കരടിയുടെ സഞ്ചാരം കാരണം എസ്റ്റേറ്റ് തൊഴിലാളികളുടെ പാർപ്പിട മേഖലയിൽ താമസിക്കുന്നവർ ഭീതിയിലാണ്. വെള്ളിയാഴ്ച പന്തല്ലൂർ റിച്ച്മണ്ട് ഏരിയയിലെ സ്വകാര്യ തോട്ടത്തിന്റെ ക്ലബ് വാതിൽ തകർത്ത് അകത്തുകടന്ന കരടി വീട്ടിലുണ്ടായിരുന്നവരെ ആക്രമിക്കാൻ ശ്രമിച്ചിരുന്നു. ഉറങ്ങിക്കിടന്നവർ എണീറ്റ് ഒച്ചവെച്ച് കരടിയെ ഓടിച്ചശേഷം വനപാലകരെ വിവരം അറിയിക്കുകയായിരുന്നു. ദേവാല റേഞ്ചർ സഞ്ജീവി, ഫോറസ്റ്റ് സുരേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള വനപാലകരെത്തി കൂട് സ്ഥാപിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.